ഗോത്രസാരഥി പദ്ധതി നിലച്ചു ആദിവാസി കുട്ടികള്‍ കൂലിപ്പണിയിലേക്ക്

വെള്ളമുണ്ട: ആദിവാസി വിദ്യാര്‍ഥികളെ സ്കൂളിലത്തെിക്കുന്നതിനായി ഗോത്രസാരഥി പദ്ധതി പ്രകാരം ഏര്‍പ്പെടുത്തിയ വാഹനസൗകര്യം നിലച്ചതോടെ കോളനികളിലെ കുട്ടികള്‍ പഠനം നിര്‍ത്തി കൂലിവേലക്ക് പോകുന്നു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വാളാരംകുന്ന്, മംഗലശ്ശേരി, നെല്ലിക്കച്ചാല്‍, പുളിഞ്ഞാല്‍ തുടങ്ങിയ ആദിവാസി കോളനികളിലെ നിരവധി കുട്ടികളാണ് പഠനം ഉപേക്ഷിച്ച് മുതിര്‍ന്നവര്‍ക്കൊപ്പം കൂലിപ്പണിക്ക് പോകുന്നത്. മലമുകളിലും വനത്തിനുള്ളിലുമുള്ള കോളനികളിലെ വിദ്യാര്‍ഥികളുടെ പഠനമാണ് വാഹന സൗകര്യമില്ലാത്തതിന്‍െറ പേരില്‍ ഇല്ലാതാവുന്നത്. വാളാരംകുന്ന് കോളനിയില്‍ മാത്രം ഇരുപതിലധികം വിദ്യാര്‍ഥികള്‍ പഠനം നിര്‍ത്തിയതായി ആദിവാസികള്‍ പറയുന്നു. കുത്തനെയുള്ള മല ഇറങ്ങി അഞ്ച് കി.മീറ്ററിലധികം നടന്നുവേണം ഇവിടത്തെ കുട്ടികള്‍ക്ക് സ്കൂളിലത്തൊന്‍. മറ്റ് കോളനികളിലെ സ്ഥിതിയും വ്യത്യസ്തമല്ല. അധ്യയന വര്‍ഷത്തിന്‍െറ തുടക്കത്തില്‍ മാത്രമാണ് ഇവരിലധികം പേരും സ്കൂളിലത്തെിയത്. ദുര്‍ഘടപാതകള്‍ താണ്ടി കുട്ടികളെ സ്കൂളിലത്തെിക്കാന്‍ മുതിര്‍ന്നവര്‍ക്ക് കഴിയാറില്ല. പകല്‍സമയം മലമുകളില്‍ കുട്ടികളെ ഒറ്റക്ക് നിര്‍ത്തി പണിക്ക് പോകാന്‍ കഴിയാത്തതിനാല്‍ തൊഴിലിടത്തിലേക്ക് കുട്ടികളെയും ഒപ്പം കൂട്ടുകയാണിവര്‍. ചെറിയ ചില പണികള്‍ എടുത്ത് കുട്ടികളും തോട്ടങ്ങളില്‍ തങ്ങുകയാണ്. സ്കൂളിലത്തൊത്ത കുട്ടികളെ തേടി അധ്യാപകര്‍ ചെല്ലാറുണ്ടെങ്കിലും വാഹനസൗകര്യമില്ലാത്തതിനാല്‍ കുട്ടികള്‍ പോകാറില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.