പുല്‍പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ അതിര്‍ത്തിപ്രദേശങ്ങളിലെല്ലാം കടുത്ത വേനല്‍ച്ചൂടില്‍ കാര്‍ഷികവിളകള്‍ കരിഞ്ഞുണങ്ങുമ്പോള്‍ കര്‍ഷകര്‍ വീണ്ടും കടക്കെണിയുടെ ആഴങ്ങളിലേക്ക് പതിക്കുന്നു. ധനകാര്യസ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടക്കാന്‍ പറ്റാത്ത സാഹചര്യമാണ് വീണ്ടും വന്നിരിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. 2003-2004 കാലയളവില്‍ ശക്തമായ വരള്‍ച്ച മേഖലയില്‍ ഉണ്ടായിരുന്നു. അന്നും കോടികളുടെ കൃഷിനാശമാണ് ഉണ്ടായത്. അതേ അവസ്ഥയാണ് ഇപ്പോഴും സംജാതമായത്. കിണറുകളിലും കുളങ്ങളിലുമെല്ലാം വെള്ളം കുറഞ്ഞതോടെ വെള്ളം പമ്പ് ചെയ്ത് കൃഷി സംരക്ഷിക്കാന്‍ കര്‍ഷകര്‍ക്ക് കഴിയാതായി. പഞ്ചായത്തിലെ കൊളവള്ളി, കൃഗന്നൂര്‍, സീതാമൗണ്ട്, പാടിച്ചിറ, പെരിക്കല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ശക്തമായ വെയിലേറ്റ് ലക്ഷങ്ങളുടെ കൃഷിനാശം ഇതിനകമുണ്ടായി. ഈമാസം 12വരെ രണ്ടു കോടിയോളം രൂപയുടെ കൃഷിനാശം ഉണ്ടായെന്നാണ് കൃഷിവകുപ്പിന്‍െറ റിപ്പോര്‍ട്ട്. ഓരോ ദിവസവും കൂടുതല്‍ തോട്ടങ്ങള്‍ കരിഞ്ഞുണങ്ങുന്നു. വര്‍ഷങ്ങളുടെ അധ്വാനഫലമാണ് വേനല്‍ച്ചൂടില്‍ ഇല്ലാതാവുന്നത്. വര്‍ഷങ്ങളോളം നട്ടുനനച്ച് വളര്‍ത്തിയ കാപ്പിയും കുരുമുളകുമെല്ലാം നശിച്ചു. രോഗ കീടബാധകളും വരള്‍ച്ചയും മൂലം ഹെക്ടര്‍ കണക്കിന് സ്ഥലത്തെ കുരുമുളക് കൃഷി മുമ്പ് നശിച്ചിരുന്നു. ഇതിനുശേഷം നട്ടുപിടിപ്പിച്ച കുരുമുളക് ചെടികളാണ് ഇപ്പോള്‍ കരിഞ്ഞുനശിക്കുന്നത്. ലക്ഷങ്ങള്‍ വായ്പയെടുത്താണ് പലരും കൃഷിയില്‍ സജീവമായിരുന്നത്. ജില്ലിയിലെതന്നെ ഏറ്റവുംവലിയ പാടശേഖരങ്ങളാണ് ചേകാടിയിലും കൊളവള്ളിയിലും പെരിക്കല്ലൂരിലും ഉള്ളത്. ജലസേചനസൗകര്യത്തിന്‍െറ അഭാവത്താല്‍ ഇത്തവണ നെല്‍കൃഷി നടത്താന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. ഈ പാടശേഖരങ്ങളെല്ലാം തരിശ്ശായിക്കിടക്കുകയാണ്. കാര്‍ഷികവിളകളില്‍നിന്നുള്ള വരുമാനമാണ് പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ കര്‍ഷകരുടെ ആശ്രയം. വരള്‍ച്ച കര്‍ഷകപ്രതീക്ഷകളെ ആകെ ഇല്ലാതാക്കുകയാണ്. ഇതിനകം നിരവധി സന്ദര്‍ശക സംഘങ്ങള്‍ വരള്‍ച്ചാമേഖല സന്ദര്‍ശിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ കര്‍ഷകര്‍ക്കായി ഒന്നും ചെയ്യാന്‍ കഴിയില്ളെന്ന നിലപാടിലാണ് സര്‍ക്കാര്‍. കഴിഞ്ഞദിവസങ്ങളില്‍ ജില്ലാ കലക്ടറുടെ നിര്‍ദേശാനുസരണം റവന്യൂവകുപ്പ് ജലക്ഷാമമുള്ള പ്രദേശങ്ങളില്‍ കുടിവെള്ളവിതരണം ആരംഭിച്ചു. ഇതിനുപുറമെ കൃഷിനാശം തിട്ടപ്പെടുത്താനായി കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.