കബനിയില്‍ നീരൊഴുക്ക് നിലച്ചു; തോണിക്കടത്തുകാര്‍ പ്രതിസന്ധിയില്‍

പുല്‍പള്ളി: ശക്തമായ വരള്‍ച്ചയില്‍ കബനീനദിയില്‍ നീരൊഴുക്ക് നിലച്ചത് തോണിക്കടത്തുകാരെയും പ്രതികൂലമായി ബാധിച്ചു. പുഴയില്‍ നീരൊഴുക്ക് നിലച്ചതോടെ പാറക്കെട്ടുകള്‍ നിറഞ്ഞനിലയിലാണ്. ഈ ഭാഗങ്ങളിലൂടെ ആളുകള്‍ നടന്നാണ് പുഴ കടക്കുന്നത്. പെരിക്കല്ലൂര്‍ മുതല്‍ കൊളവള്ളി വരെയുള്ള ഭാഗങ്ങളില്‍ മൂന്നിടങ്ങളിലായിരുന്നു തോണിക്കടത്ത് ഉണ്ടായിരുന്നത്. പെരിക്കല്ലൂര്‍ കടവിലും മരക്കടവിലെ രണ്ടു കടവുകളിലും തോണിയെ ആശ്രയിച്ചായിരുന്നു ആളുകള്‍ പുഴക്ക് അക്കരെ എത്തിയിരുന്നത്. ഇതിനുപുറമെ കൊളവള്ളിയിലും കുട്ടത്തോണി സര്‍വിസ് ഉണ്ടായിരുന്നു. ഇവിടങ്ങളിലെല്ലാം ഇപ്പോള്‍ നടന്നുകയറാവുന്ന സ്ഥിതിയാണ്. . വാടകക്കെടുത്തും മറ്റുമാണ് പലരും തോണി സര്‍വിസ് നടത്തുന്നത്. നീരൊഴുക്ക് കുറഞ്ഞത് തോണിക്കടത്തുകാരെ പട്ടിണിയിലാക്കുകയാണ്. കര്‍ണാടക-കേരള സംസ്ഥാനങ്ങളുടെ അതിര്‍ത്തി വേര്‍തിരിച്ച് ഒഴുകുന്ന നദിയാണ് കബനി. നിരവധി ആളുകള്‍ കര്‍ണാടകയില്‍നിന്ന് കേരളത്തിലത്തെി വിവിധ ജോലികളില്‍ ഏര്‍പ്പെടുന്നുണ്ട്. വയനാട് ജില്ലയില്‍നിന്നുള്ള പലരും കര്‍ണാടകയില്‍ ഇഞ്ചികൃഷിക്കടക്കം പോകുന്നതും ഈ വഴി തന്നെയാണ്. പുഴയില്‍ നീരൊഴുക്ക് നിലച്ചതോടെ ഇവരെല്ലാം മറുകരെയത്തെുന്നത് നടന്നാണ്. ഇരുപതോളം തോണികളാണ് പെരിക്കല്ലൂരിലടക്കം സര്‍വിസ് നടത്തിയിരുന്നത്. ജലനിരപ്പ് കുറഞ്ഞതോടെ കടവുകളില്‍ പത്തില്‍ താഴെയായി തോണികളുടെ എണ്ണം. പുഴയില്‍ അല്‍പമെങ്കിലും വെള്ളമുള്ളത് തോണിക്കടവുകളില്‍ മാത്രമാണ്. തൊട്ടടുത്തുള്ള പുഴയുടെ ഭാഗങ്ങളിലെല്ലാം കല്ല് നിറഞ്ഞുകിടക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.