പനമരം: യാത്രക്കാരുടെ സുരക്ഷിതത്വത്തിന് പുല്ലുവില കല്‍പിക്കുന്ന പൊതുമരാമത്തിന്‍െറ സമീപനം പനമരം ബസ്സ്റ്റാന്‍ഡ് പരിസരത്ത് അപകടങ്ങള്‍ പതിവാക്കുന്നു. യാത്രക്കാരുടെ റോഡ് മുറിച്ചുകടക്കലാണ് മിക്കപ്പോഴും അപകടങ്ങള്‍ക്കിടയാക്കുന്നത്. ചില റൂട്ടിലേക്കുള്ള ബസുകള്‍ മാത്രം സ്റ്റാന്‍ഡില്‍ കയറുന്നു എന്നതാണ് പനമരം ബസ്സ്റ്റാന്‍ഡിന്‍െറ പ്രത്യേകത. മാനന്തവാടി-കല്‍പറ്റ റൂട്ടിലെ ബസുകളൊക്കെ സ്റ്റാന്‍ഡില്‍ കയറാതെ റോഡില്‍ നിര്‍ത്താറാണ് പതിവ്. ഇതോടെ ബസ്സ്റ്റാന്‍ഡിലേക്കും റോഡിലേക്കും യാത്രക്കാരുടെ പരക്കംപാച്ചില്‍ പതിവുകാഴ്ചയാണ്. ബസ്സ്റ്റാന്‍ഡിന്‍െറ ഏതുഭാഗത്തുനിന്നും ഇങ്ങനെ യാത്രക്കാര്‍ റോഡ് മുറിച്ചുകടക്കും. ഈ രീതിയില്‍ നിരവധിപേരെ വാഹനമിടിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം നാലു വയസ്സുള്ള പെണ്‍കുട്ടി കാറിനടിയില്‍പെടാതിരുന്നത് ഭാഗ്യംകൊണ്ടുമാത്രമാണ്. കാല്‍നടക്കാരെ ഇടിച്ച് ബൈക്ക് യാത്രക്കാര്‍ വീഴുന്നത് ആഴ്ചയില്‍ ഒന്നെന്ന കണക്കിന് നടക്കുന്നു. സീബ്രാലൈന്‍ ഇല്ലാത്തതാണ് യാത്രക്കാര്‍ എല്ലാഭാഗത്തുനിന്നും റോഡ് മുറിച്ചുകടക്കാന്‍ കാരണം. ബസ്സ്റ്റാന്‍ഡിന്‍െറ സമീപത്തൊന്നും റോഡിന് കുറുകെ സീബ്രാവരയില്ല. അതേസമയം, ആശുപത്രി റോഡ് ജങ്ഷന്‍, സര്‍വിസ് സഹകരണ ബാങ്കിന് മുന്‍വശം എന്നിവിടങ്ങളിലൊക്കെ സീബ്രാലൈനുണ്ട്. ബസ്സ്റ്റാന്‍ഡിലെ യാത്രക്കാര്‍ ഈ സ്ഥലങ്ങളിലത്തെി റോഡ് മുറിച്ചുകടക്കാന്‍ മിനക്കെടാറില്ല. യാത്രക്കാര്‍ക്ക് ഗുണമുണ്ടാകണമെങ്കില്‍ ബസ്സ്റ്റാന്‍ഡിന് മുന്നില്‍തന്നെ സീബ്രാലൈന്‍ വേണം. ഇക്കാര്യം പലതവണ പൊതുമരാമത്ത് അധികാരികളുടെ ശ്രദ്ധയില്‍പെട്ടതാണ്. ബസ്സ്റ്റാന്‍ഡില്‍ സീബ്രാലൈനിന്‍െറ ആവശ്യമില്ളെന്ന നിലപാടാണ് പൊതുമരാമത്തിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.