സഹോദരന്‍െറ കൊല: പ്രതിക്ക് കഠിനതടവും പിഴയും

കല്‍പറ്റ: കൃഷ്ണഗിരി വില്ളേജില്‍ നെല്ലിക്കണ്ടം പണിയ കോളനിയിലെ ഓണന്‍െറ മകന്‍ മനോജിനെ വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ജ്യേഷ്ഠന്‍ മണിക്ക് (37) ഏഴുവര്‍ഷം കഠിനതടവും 20,000 രൂപ പിഴയും. അഡീഷനല്‍ സെഷന്‍സ് കോടതി-2 ജഡ്ജി ഇ. അയൂബ്ഖാന്‍ പത്തനാപുരം മന$പൂര്‍വമല്ലാത്ത നരഹത്യക്കാണ് ശിക്ഷവിധിച്ചത്. മീനങ്ങാടി സ്റ്റേഷന്‍ പരിധിയിലുള്ള കൃഷ്ണഗിരി വില്ളേജിലെ നെല്ലിക്കണ്ടം പണിയ കോളനിയില്‍ 2014 ജൂണ്‍ 25നാണ് കേസിനാസ്പദമായ സംഭവം. പ്രതി മണി തേക്കിന്‍ കോളനിയില്‍നിന്ന് നെല്ലിക്കണ്ടം കോളനിയിലേക്ക് താമസം മാറ്റിയതിനെ സംബന്ധിച്ചും കുടുംബസ്ഥലത്തെ കാര്‍ഷികാദായങ്ങള്‍ എടുത്തതിലുമുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മനോജിനെ തലക്കടിച്ച് വീഴ്ത്തിയത്. പിന്നീട് വലിച്ചിഴച്ച് മനോജ് താമസിക്കുന്ന വീട്ടിലേക്ക് കൊണ്ടുവന്നിടുകയായിരുന്നു. കേസില്‍ പ്രോസിക്യൂഷന്‍ 17 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും 13 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. സംഭവസമയത്ത് മീനങ്ങാടി പൊലീസ് സി.ഐ ആയിരുന്ന ടി.എന്‍. സജീവനാണ് കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീ. പബ്ളിക് പ്രോസിക്യൂട്ടര്‍ വി. തോമസ് ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.