അക്കാദമി വാര്‍ഷികത്തിനും സനദ് ദാന സമ്മേളനത്തിനും ഇന്നു തുടക്കം

കല്‍പറ്റ: ശംസുല്‍ ഉലമ ഇസ്ലാമിക് അക്കാദമി 13ാം വാര്‍ഷികവും രണ്ടാം സനദ്ദാന സമ്മേളനവും വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്നു ദിവസം നീളും. വൈകീട്ട് നാലിന് സംഘാടകസമിതി ചെയര്‍മാന്‍ പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തും. ഉദ്ഘാടനസമ്മേളനത്തില്‍ എം. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിക്കും. എം.ഐ. ഷാനവാസ് എം.പി മുഖ്യാതിഥിയാണ്. നിര്‍മാണ്‍ മുഹമ്മദലി സുവനീര്‍ ഏറ്റുവാങ്ങും. റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ എന്നിവര്‍ സംസാരിക്കും. നിര്‍മാണം പൂര്‍ത്തിയാക്കിയ ഹോസ്റ്റല്‍ ബ്ളോക്കിന്‍െറ ഉദ്ഘാടനവും തങ്ങള്‍ നിര്‍വഹിക്കും. ഏഴിന് നടക്കുന്ന ആദര്‍ശം സെഷനില്‍ എസ്. മുഹമ്മദ് ദാരിമി അധ്യക്ഷത വഹിക്കും. ശഹീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ 10ന് നടക്കുന്ന കുടുംബസംഗമം മുഹമ്മദ് കോയ ജമലുലൈ്ളലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജഅ്ഫര്‍ ഹൈത്തമി അധ്യക്ഷത വഹിക്കും. അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി വിഷയമവതരിപ്പിക്കും. ഉച്ചക്ക് ഒന്നിന് പ്രവാസിസംഗമം പി.എസ്.എച്ച് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പനന്തറ മുഹമ്മദ് അധ്യക്ഷത വഹിക്കും. ‘ഏക സിവില്‍കോഡ് ബഹുസ്വരത’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മൂന്നിന് എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ മോഡറേറ്ററാവും. അബ്ദുല്ലത്തീഫ് വാഫി വിഷയമവതരിപ്പിക്കും. പി. സുരേന്ദ്രന്‍, ഫാദര്‍ ഡോ. പോള്‍ കോടാനൂര്‍, ഈശ്വരന്‍ നമ്പൂതിരി, നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ പങ്കെടുക്കും. ഏഴിന് നടക്കുന്ന സര്‍ഗനിലാവ് താജ്മന്‍സൂര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. പി.സി. ത്വാഹിര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍. ഈമാസം 24ന് രാവിലെ എട്ടിന് ബിരുദധാരികള്‍ക്കുള്ള സ്ഥാനവസ്ത്രം വിതരണം നടക്കും. 10ന് നടക്കുന്ന ബാലവിചാരം പരിപാടി കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മമ്മുട്ടി നിസാമി അധ്യക്ഷത വഹിക്കും. ഉച്ചക്ക് 12ന് നടക്കുന്ന വിഖായസംഗമം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത് ഉദ്ഘാടനം ചെയ്യും. റശീദ് ഫൈസി വെള്ളായിക്കോട് വിഷയാവതരണം നടത്തും. സമസ്ത കേന്ദ്ര മുശാവറയിലും ജില്ലാ അധ്യക്ഷപദവിയിലും മൂന്നുപതിറ്റാണ്ട് പൂര്‍ത്തിയാക്കിയ കെ.ടി. ഹംസ മുസ്ലിയാരെ വൈകീട്ട് നാലിന് സമ്മേളനത്തില്‍ ആദരിക്കും. ചടങ്ങ് സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. വി. മൂസക്കോയ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. പിണങ്ങോട് അബൂബക്കര്‍ ഹാജി പരിചയപ്പെടുത്തും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉപഹാരം കൈമാറും. ഏഴിന് നടക്കുന്ന സമാപനസമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ.ടി. ഹംസ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍ സനദ്ദാന പ്രസംഗം നടത്തും. സി.ഐ.സി കോഓഡിനേറ്റര്‍ അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി മുഖ്യപ്രഭാഷണം നടത്തും. കെ.പി.എ. മജീദ്, പി.വി. അബ്ദുല്‍ വഹാബ് എം.പി എന്നിവര്‍ പങ്കെടുക്കും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രമേയ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന പ്രാര്‍ഥനാസദസ്സില്‍ ആനമങ്ങാട് അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്ത ട്രഷറര്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ ഹാരിസ് ബാഖവി കമ്പളക്കാട്, കണ്‍വീനര്‍ ഇബ്രാഹീം ഫൈസി പേരാല്‍, ട്രഷറര്‍ എം. മുഹമ്മദ് ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.