പനമരം: ഭക്ഷ്യവിഷബാധയേറ്റ് 29 ഇതരസംസ്ഥാന തൊഴിലാളികള്‍ പനമരം ഗവ. ആശുപത്രിയില്‍ ചികിത്സതേടിയത്തെി. കണിയാമ്പറ്റ പഞ്ചായത്തിലെ കാവുടം പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇഷ്ടികക്കളത്തിലെ തൊഴിലാളികള്‍ക്കാണ് ബുധനാഴ്ച രാവിലെ ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ടത്. തുടര്‍ന്നാണ് ഭക്ഷ്യവിഷബാധയെന്ന സംശയത്തില്‍ ആശുപത്രിയിലത്തെിച്ചത്. വരദൂര്‍ പനമരം ചെറുപുഴക്കരികിലാണ് ഇഷ്ടികക്കളം പ്രവര്‍ത്തിക്കുന്നത്. കളത്തില്‍ വന്‍ കുഴിയുണ്ടാക്കി അതിലെ വെള്ളമാണ് ജോലിക്കാരും മറ്റും ഭക്ഷണം പാകംചെയ്യാനും കുടിക്കാനുമുപയോഗിക്കുന്നത്. മുപ്പതോളം പേരില്‍ 25 പേര്‍ ആശുപത്രിവിട്ടു. നാലുപേര്‍ ഇപ്പോഴും ചികിത്സയിലാണ്. മായാവേലു (34), ചിത്ര (42), ജയലക്ഷ്മി (40), ദശരദന്‍ (62) എന്നിവരാണ് ചികിത്സയിലുള്ളത്. എഴുപത്തഞ്ചോളം പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.