കുടുംബനാഥന്‍െറ മരണം: ആത്മഹത്യാക്കുറിപ്പില്‍ പേരുള്ളവരുടെ വീട്ടിലേക്ക് മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

സുല്‍ത്താന്‍ ബത്തേരി: കുടുംബനാഥന്‍െറ ആത്മഹത്യക്ക് കാരണക്കാരായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ മൃതദേഹവുമായി കുറ്റാരോപിതരുടെ വീട്ടുമുറ്റത്ത് പ്രതിഷേധിച്ചു. മൂന്നാനക്കുഴി യൂക്കാലിക്കവല ഞാറ്റടി ളാപ്പള്ളി ബിജുമോനെയാണ് (43) ചൊവ്വാഴ്ച വൈകീട്ടോടെ മാനന്തവാടിയിലെ ലോഡ്ജില്‍ വിഷം കഴിച്ചു മരിച്ചനിലയില്‍ കണ്ടത്തെിയത്. തിങ്കളാഴ്ച മുതല്‍ ബിജുമോനെ കാണാതായിരുന്നു. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും കേണിച്ചിറ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടത്തെിയത്. മുറിയില്‍നിന്ന് വിഷക്കുപ്പിയും ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. തന്‍െറ മരണത്തിന് കാരണം അയല്‍വാസികളായ അരയഞ്ചേരിക്കാലായില്‍ രാജു, ഇയാളുടെ സഹോദരി മേരിക്കുട്ടി, മേരിക്കുട്ടിയുടെ മകന്‍ ജോണ്‍ ജോസഫ് എന്നിവരാണെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് കുറിപ്പിലുള്ളത്. ഏപ്രില്‍ എട്ടിന് രാജുവും സംഘവും ചേര്‍ന്ന് ബിജുമോനെ യൂക്കാലിക്കവലയില്‍വെച്ച് മര്‍ദിച്ചിരുന്നു. മര്‍ദനമേറ്റ രാജു ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മര്‍ദനം സംബന്ധിച്ച് മീനങ്ങാടി പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് നടപടി എടുത്തില്ളെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു. പൊലീസ് സമയോചിതമായി ഇടപെട്ടിരുന്നെങ്കില്‍ ബിജുമോന്‍ മരിക്കില്ലായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു. ബുധനാഴ്ച ഉച്ചയോടെ മൃതദേഹം ഞാറ്റടിയിലത്തെിച്ചെങ്കിലും പ്രതികളെ പിടികൂടിയശേഷമേ മൃതദേഹം സംസ്കരിക്കൂ എന്നായിരുന്നു നാട്ടുകാരുടെയും ബന്ധുക്കളുടെയും നിലപാട്. അതുവരെ രാജുവിന്‍െറ വീട്ടുമുറ്റത്ത് മൃതദേഹം വെക്കാനും തീരുമാനിച്ചു. എന്നാല്‍, രാജുവിന്‍െറ വീട്ടിലേക്ക് പോകവേ വഴിയില്‍ ആംബുലന്‍സ് പൊലീസ് തടഞ്ഞു. ഇത് സംഘര്‍ഷത്തിന് വഴിവെച്ചു. ഇതോടെ മൃതദേഹം രാജുവിന്‍െറ വീട്ടിലേക്കു മാറ്റാന്‍ സമ്മതിക്കുകയായിരുന്നു. മാനന്തവാടി ഡിവൈ.എസ്.പി അസൈനാര്‍ സ്ഥലത്തത്തെി പ്രതികളെ ഉടന്‍ പിടികൂടാമെന്ന് അറിയിച്ചെങ്കിലും നാട്ടുകാര്‍ പിന്മാറിയില്ല. പ്രതികളെ പിടിച്ചശേഷമോ 24 മണിക്കൂറിനുള്ളില്‍ പിടിക്കുമെന്ന് രേഖാമൂലമുള്ള ഉറപ്പ് ലഭിക്കുകയോ ചെയ്യാതെ മൃതദേഹം മാറ്റാന്‍ കഴിയില്ളെന്ന നിലപാടിലായിരുന്നു ജനം. വൈകീട്ട് നാലുമണിയോടെ പൊലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുകാരും ചര്‍ച്ച നടത്തി. രാജുവിന്‍െറ പേരില്‍ കൊലക്കുറ്റത്തിനും മറ്റു രണ്ടുപേരെ കൂട്ടുപ്രതികളായും കേസെടുക്കുമെന്നും പൊലീസിന്‍െറ ഭാഗത്തുനിന്നുണ്ടായ വീഴ്ച പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും ഡിവൈ.എസ്.പി അസൈനാര്‍ ഉറപ്പുനല്‍കി. തുടര്‍ന്ന് വൈകീട്ട് അഞ്ചു മണിയോടെ മൃതദേഹം കല്ലൂര്‍ക്കുന്ന് പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.