സുല്‍ത്താന്‍ ബത്തേരി: ബാങ്കില്‍നിന്നെന്ന് പറഞ്ഞു വിളിച്ച് ഇടപാടുകാരുടെ അക്കൗണ്ടില്‍നിന്ന് പണംകവരുന്നത് തുടര്‍ക്കഥയാകുന്നു. ഇടപാടുകാരന്‍െറ നമ്പര്‍ സംഘടിപ്പിച്ച് ബാങ്കില്‍നിന്നാണ് വിളിക്കുന്നതെന്ന് പറയും. ഇംഗ്ളീഷിലായിരിക്കും മിക്കവാറും സംസാരം. വിവരങ്ങള്‍ പുതുക്കുന്നതിന് എ.ടി.എം കാര്‍ഡിലുള്ള അവസാന നാലക്കം പറയാന്‍ ആവശ്യപ്പെടും. ഈ അക്കങ്ങള്‍ ലഭിച്ചാല്‍ ആദ്യം വരുന്ന കോമണ്‍ നമ്പര്‍കൂടി ചേര്‍ത്ത് തട്ടിപ്പുകാര്‍ക്ക് അനായാസം അക്കൗണ്ടില്‍ കയറാനാകും. ഇങ്ങനെ അക്കൗണ്ടില്‍ പ്രവേശിച്ചാല്‍ താല്‍ക്കാലിക ഇടപാടുകള്‍ നടത്തുന്നതിന് ബാങ്ക്, അക്കൗണ്ട് ഉടമയുടെ ഫോണിലേക്ക് വണ്‍ ടൈം പാസ് വേര്‍ഡ് മെസേജ് അയക്കും. വിളിക്കുന്നവര്‍ ഈ നമ്പറും ഇടപാടുകാരനില്‍നിന്ന് ചോദിച്ചറിയും. നമ്പര്‍ ലഭിക്കുന്നതോടെ അക്കൗണ്ടിലെ പണം പിന്‍വലിക്കുന്നതിനോ സാധനങ്ങള്‍ വാങ്ങിക്കുന്നതിനോ സാധിക്കും. കഴിഞ്ഞദിവസം കുപ്പാടി പുത്തന്‍പുരയ്ക്കല്‍ കെ.ആര്‍. രാജന്‍െറ അക്കൗണ്ടില്‍നിന്ന് ഇത്തരത്തില്‍ 8900 രൂപ തട്ടിപ്പുകാര്‍ പിന്‍വലിച്ചിരുന്നു. ഫോണ്‍കാളില്‍ സംശയംതോന്നിയ ഇയാള്‍ ബാങ്കിനെ സമീപിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടത് മനസ്സിലായത്. തുടര്‍ന്ന് ബത്തേരി പൊലീസില്‍ പരാതി നല്‍കി. എന്നാല്‍, സമാനമായ നിരവധി പരാതികള്‍ വരുന്നുണ്ടെന്ന് ബത്തേരി എസ്.ഐ ബിജു ആന്‍റണി പറഞ്ഞു. പണം പിന്‍വലിച്ചിരിക്കുന്നത് മറ്റു സംസ്ഥാനങ്ങളില്‍നിന്നോ രാജ്യങ്ങളില്‍നിന്നോ ആയിരിക്കും. നൈജീരിയയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പണം പിന്‍വലിച്ചതായി അന്വേഷണത്തില്‍നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. കൂടാതെ മുംബൈ, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും ഇത്തരത്തില്‍ ആളുകളെ വിളിച്ച് പണം തട്ടാറുണ്ട്. പണം തട്ടുന്നവരെ പിടിക്കുന്നത് ഏറെ ശ്രമകരമാണ്. അതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയല്ലാതെ പലപ്പോഴും നടപടിയെടുക്കാന്‍ സാധിക്കാറില്ളെന്നും അദ്ദേഹം പറഞ്ഞു. ഇതിനാല്‍ ജനം ജാഗ്രതപുലര്‍ത്തണം. ബാങ്കില്‍നിന്ന് വിവരങ്ങള്‍ പുതുക്കണമെന്നാവശ്യപ്പെട്ട് ഇടപാടുകാരെ ഫോണില്‍ വിളിക്കാറില്ളെന്ന് ബാങ്ക് അധികൃതരും പറയുന്നു. തട്ടിപ്പ് ഒഴിവാക്കാന്‍ ഇത്തരം കാളുകള്‍ വരുമ്പോള്‍ ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടതെന്നും അധികൃതര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.