ഗൂഡല്ലൂര്‍: റോഡ് നന്നാക്കാത്തതിന്‍െറ പേരിലോ വികസനപണികള്‍ നടത്തിയില്ളെന്ന പരാതിയോ ഉന്നയിച്ച് പുളിയംപാറയിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊന്നും മുതിരുന്നില്ല. ബഹിഷ്കരണ ഭീഷണിയും പരാതികളും കേള്‍ക്കാന്‍ ഒന്നരപതിറ്റാണ്ടുകാലമായി അധികൃതരും ജനപ്രതിനിധികളും തയാറാകാത്തതിനത്തെുടര്‍ന്ന് റോഡ് ശ്രമദാനമായി നന്നാക്കാനാണ് നാട്ടുകാരുടെ തീരുമാനം. വെറുതെ മണ്ണിട്ട് നികത്തുന്നതരത്തിലുള്ള ശ്രമദാനമല്ല നടത്തുന്നത്. തകര്‍ന്ന് കിടക്കുന്ന റോഡ് മൂന്നു ലക്ഷം രൂപ ചെലവില്‍ സിമന്‍റ് പാതയാക്കാനാണ് നാട്ടുകാര്‍ ഒരുങ്ങിയിട്ടുള്ളത്. മെറ്റലും കല്ലും ഇറക്കികഴിഞ്ഞു. തിങ്കളാഴ്ച റോഡ്പണി തുടങ്ങുമെന്ന് നാട്ടുകാര്‍ അറിയിച്ചു. നെല്ലിയാളം നഗരസഭയുടെ കീഴില്‍വരുന്ന പുളിയംപാറ, കോഴിക്കൊല്ലി, ആദിവാസികോളനി, മട്ടം, വാഴക്കൊല്ലി, കത്തിരിത്തോട്, മുണ്ടക്കുന്ന് ആദിവാസികോളനി, കൊല്ലൂര്‍ എന്നീ ഗ്രാമങ്ങളില്‍ 200നടുത്ത് ആദിവാസികളടക്കമുള്ള കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. പ്രസ്തുത ഗ്രാമങ്ങളിലേക്കുള്ള റോഡിന്‍െറ വികസനം മാറിമാറി ഭരിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാറുകള്‍ അവഗണിച്ചുവരുകയായിരുന്നു. ഗ്രാമവാസികളുടെ മുഖ്യപ്രശ്നമായ റോഡ് നിര്‍മാണത്തിന് വേണ്ടി പല വര്‍ഷങ്ങളായി സമരം നടത്തിവരുകയാണ്. എന്നാല്‍, ഫലം കാണാതെ വന്നതിനത്തെുടര്‍ന്നാണ് നാട്ടുകാര്‍തന്നെ റോഡ് നന്നാക്കാനുള്ള പണം സ്വരൂപിച്ച് ഗതാഗതയോഗ്യമാക്കാന്‍ ഒരുങ്ങിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ റോഡ് പണി നടത്താന്‍ അനുവദിക്കില്ളെന്ന് ഗ്രാമവാസികളില്‍ തന്നെ ചിലര്‍ എതിര്‍ അഭിപ്രായവുമായി രംഗത്തത്തെിയെങ്കിലും നാട്ടുകാരുടെ ശ്രമദാനത്തെ തടയേണ്ടതില്ളെന്ന് നിശ്ചയിച്ച് റോഡുപണി നടത്താന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കുകയുമായിരുന്നു. 2006ല്‍ നബാര്‍ഡ് ഫണ്ടില്‍നിന്ന് 43.82 ലക്ഷം രൂപ അനുവദിച്ചിരുന്നു. കരാറുകാരന്‍ റോഡുപണിക്കായി സാമഗ്രികള്‍ എത്തിച്ച് പണിതുടങ്ങാനിരിക്കെ ചിലര്‍ റോഡുപണി മോശമെന്ന എതിര്‍പ്പുമായി രംഗത്തുവന്നതോടെ നിലച്ച പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങാന്‍ മാറിമാറി വന്ന സര്‍ക്കാറുകള്‍ കാര്യമായ നടപടി സ്വീകരിച്ചില്ളെന്നാണ് പുളിയംപാറക്കാര്‍ക്കുള്ള പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.