കല്‍പറ്റ: വിവിധ മുന്നണി സ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ പര്യടനം നടത്തി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.കെ. ശശീന്ദ്രന്‍ കല്‍പറ്റയില്‍ വോട്ടര്‍മാരെ കണ്ട് വോട്ടഭ്യര്‍ഥിച്ചു. പി.കെ. അബു, പി.ആര്‍. നിര്‍മല, ടി. സുരേഷ്ചന്ദ്രന്‍, സി.എം. ശിവരാമന്‍, കെ. സുഗതന്‍ എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് സി.കെ. ശശീന്ദ്രന്‍ കണിയാമ്പറ്റ പഞ്ചായത്തിലെ അഞ്ച് കുടുംബയോഗങ്ങളില്‍ പങ്കെടുത്തു. കണിയാമ്പറ്റ, പളിക്കുന്ന്, കമ്പളക്കാട് വെസ്റ്റ്, കമ്പളക്കാട് ഈസ്റ്റ്, കൊഴിഞ്ഞങ്ങാട്, അരിവാരം എന്നിവിടങ്ങളിലായിരുന്നു കുടുംബയോഗങ്ങള്‍. പടിഞ്ഞാറത്തറ: യു.ഡി.എഫ് സ്ഥാനാര്‍ഥി എം.വി. ശ്രേയാംസ്കുമാര്‍ പടിഞ്ഞാറത്തറ മേഖലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും കുടുംബസംഗമങ്ങളിലും പങ്കെടുത്തു. മഞ്ഞൂറ, അരമ്പറ്റക്കുന്ന്, കുറുമണി, മില്ലുമുക്ക്, അരിവയല്‍, ചേര്യംകൊല്ലി, ബാങ്കുകുന്ന്, നാഗത്തിങ്കല്‍, പാണ്ടംകോട് കോളനി എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച പര്യടനം നടത്തിയത്. പുതുശ്ശേരിക്കടവ്, കുറുമണി എന്നിവിടങ്ങളിലെ കുടുംബസംഗമങ്ങളിലും ശ്രേയാംസ്കുമാര്‍ പങ്കെടുത്തു. എം. മുഹമ്മദ് ബഷീര്‍, നന്നാട്ട് ജോണി, പി.കെ. മൂസ, സി.കെ. ഇബ്രാഹിം ഹാജി, ജി. ആലി, പി.കെ. അബ്ദുറഹ്മാന്‍, പി.പി. തങ്കച്ചന്‍, കെ. ഹാരിസ്, നാസര്‍ ഓണിമല്‍, കെ. മമ്മൂട്ടി, സി.കെ. ജെയ്സണ്‍, ടൈറ്റസ്, ജോര്‍ജ് മണ്ണത്താനി, കെ.എസ്. തങ്കച്ചന്‍, സി.ഇ. ഹാരിസ്, ജെസ്വിന്‍ കട്ടക്കയം, ജെയ്മോന്‍, പി. പോക്കു എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. കുടുംബസംഗമത്തില്‍ വി.എ. മജീദ്, അഡ്വ. ടി.ജെ. ഐസക്ക്, വി.ആര്‍. ബാലന്‍ എന്നിവര്‍ പങ്കെടുത്തു. മാനന്തവാടി: മാനന്തവാടി നിയോജകമണ്ഡലം ഇടത് സ്ഥാനാര്‍ഥി ഒ.ആര്‍. കേളു ചൊവ്വാഴ്ച മാനന്തവാടി നഗരസഭയില്‍ പര്യടനം നടത്തി. പഞ്ചാരക്കൊല്ലിയില്‍ എത്തിയ സ്ഥാനാര്‍ഥിയെ തോട്ടം തൊഴിലാളികള്‍ സ്വീകരിച്ചു. നഗരസഭാ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ്, പി.ടി. ബിജു, എം. റജീഷ്, എം. സോമന്‍, കെ.വി. ജുബൈര്‍, ശാരദ സജീവന്‍, എ. ഉണ്ണികൃഷ്ണന്‍, എ.എം. സത്യന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.