കോളിയാടി പള്ളിപ്പെരുന്നാളും സപ്തതി സമാപനസമ്മേളനവും നാളെമുതല്‍

സുല്‍ത്താന്‍ ബത്തേരി: കോളിയാടി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളി വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളും സപ്തതി ആഘോഷ സമാപനസമ്മേളനവും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ മുഖ്യ കാര്‍മികത്വം വഹിക്കും. തുമ്പമണ്‍ ഭദ്രാസനാധിപന്‍ കുറിയാക്കോസ് മാര്‍ ക്ളിമ്മീസ്, ബത്തേരി ഭദ്രാസനാധിപന്‍ എബ്രഹാം മാര്‍ എപ്പിഫാനിയോസ്, ഡോ. ജോര്‍ജ് ജോസഫ് എന്നിവര്‍ പങ്കെടുക്കും. ഇടവക കര്‍ഷകശ്രീ അവാര്‍ഡ്, 70 വിദ്യാര്‍ഥികള്‍ക്ക് 2500 രൂപ വീതം സ്കോളര്‍ഷിപ്, നാലുപെണ്‍കുട്ടികള്‍ക്ക് ഒരുപവന്‍ വീതം വിവാഹ സഹായം എന്നിവ വിതരണം ചെയ്യും. ബുധനാഴ്ച വൈകീട്ട് അഞ്ചിന് വിശിഷ്ട വ്യക്തികളെ ബത്തേരി അരമനയില്‍നിന്ന് സ്വീകരിച്ച് വാഹനഘോഷ യാത്രയായി കോളിയാടി പള്ളിയിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് 5.30ന് കൊടിമര കൂദാശയും കൊടി ഉയര്‍ത്തലും. 5.45ന് സപ്തതി മന്ദിര കൂദാശയും ശിലാഫലക പ്രകാശനവും. 6.30ന് സന്ധ്യാനമസ്കാരം. 8.15ന് പടിഞ്ഞാറെ കുരിശിങ്കലേക്ക് പ്രദക്ഷിണം. 8.45ന് വാഴ്വ്. ഒമ്പതിന് അത്താഴവിരുന്ന്. വ്യാഴാഴ്ച രാവിലെ 7.30ന് പ്രഭാത നമസ്കാരം. 8.30ന് വിശുദ്ധ കുര്‍ബാന, പത്തിന് മധ്യസ്ഥ പ്രാര്‍ഥന. തുടര്‍ന്ന് പ്രസംഗം. 11ന് സപ്തതി ആഘോഷ സമാപനസമ്മേളനം. എബ്രഹാം മാര്‍ എപ്പിഫാനീയോസ് അധ്യക്ഷത വഹിക്കും. ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. സ്കോളര്‍ഷിപ് പദ്ധതിയുടെ ഉദ്ഘാടനം കുറിയക്കോസ് മാര്‍ ക്ളിമ്മീസും വിവാഹസഹായ പദ്ധതി ഡോ. ജോര്‍ജ് ജോസഫും പെന്‍ഷന്‍ പദ്ധതി നെന്മേനി പഞ്ചായത്ത് പ്രസിഡന്‍റ് സി.ആര്‍. കറുപ്പനും ഭവനദാനപദ്ധതി സക്കറിയ വെളിയത്തും ഇടവക ഡയറക്ടറി ഫാ ജേക്കബ് മനയത്തും നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഫാ. ടി.എം. കുര്യക്കോസ്, ടി.കെ. പൗലോസ്, അഡ്വ. മാത്യു ജോര്‍ജ്, എബ്രഹാം മുള്ളന്‍പൊട്ടക്കല്‍, ബഹനാന്‍ കറുകംപള്ളി, ഏലിയാസ് തുരുത്തേല്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.