ഗൂഡല്ലൂര്‍: ഉഷ്ണമേഖലാ പ്രദേശങ്ങളില്‍നിന്ന് ശീതോഷ്ണ പ്രദേശമായ ഊട്ടിയിലേക്ക് വിനോദസഞ്ചാരികളുടെ വരവ് വര്‍ധിച്ചു. തമിഴ്നാടിന്‍െറ ചെന്നൈ, മധുര, തിരുനെല്‍വേലി, സേലം, തിരുപ്പൂര്‍, കോയമ്പത്തൂര്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍നിന്നാണ് തമിഴ് കുടുംബങ്ങള്‍ കുടംബസമേതം ഊട്ടിയിലേക്ക് പ്രവഹിക്കുന്നത്. പൊതുപരീക്ഷകള്‍ കഴിഞ്ഞ സാഹചര്യത്തിലാണ് കൂടുതല്‍ പേരും അവധി ആഘോഷത്തിന്‍െറ കുറഞ്ഞ ദിവസം ഊട്ടിയിലാക്കാമെന്ന് കണക്കുകൂട്ടി എത്തുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ത്യശ്രൂര്‍, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങില്‍നിന്നുള്ളവരും ധാരാളം എത്തുന്നു. ടൂറിസ്റ്റ് പ്രവാഹത്തത്തെുടര്‍ന്ന് ഊട്ടിയിലേക്കുള്ള വാഹന നിയന്ത്രണം ഏര്‍പ്പെടുത്തി. പാര്‍ക്കിങ്ങും കര്‍ശനമാക്കിയിരിക്കുകയാണ്. നഗരത്തിന്‍െറ പ്രധാന വിനോദ കേന്ദ്രമായ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, റോസ്ഗാര്‍ഡന്‍, ബോട്ട് ഹൗസ് എന്നിവിടങ്ങളിലാണ് ടൂറിസ്റ്റുകള്‍ ധാരാളമായി എത്തുന്നതും കൂടുതല്‍ സമയം ചെലവഴിക്കുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.