മൊബൈല്‍ഫോണിന് പകരം ലഭിച്ചത് മാര്‍ബ്ള്‍ കഷണം

മാനന്തവാടി: ഓണ്‍ലൈനിലൂടെ ബുക് ചെയ്തതിനുശേഷം ലഭിച്ച മൊബൈല്‍ ഫോണ്‍ തകരാറിലായതിനത്തെുടര്‍ന്ന് കമ്പനിയിലേക്ക് തിരിച്ചയക്കുകയും തകരാര്‍ പരിഹരിച്ചതിനുശേഷം തിരിച്ചുകിട്ടിയതാകട്ടെ മാര്‍ബ്ള്‍ കഷണവും തെര്‍മോകോളും. തൊണ്ടര്‍നാട് പുതുശ്ശേരി കൂനത്ത് അബിന്‍ സ്റ്റീഫനാണ് കബളിപ്പിക്കപ്പെട്ടത്. 13,500 രൂപ ഓണ്‍ലൈന്‍ വഴി മഹാരാഷ്ട്ര കടക്കപ്പാറ ഫ്രാഞ്ചൈസിയിലേക്ക് 2016 മാര്‍ച്ച് 23നാണ് പണമടച്ചത്. 29ന് ഇബേ എന്ന കമ്പനിയുടെ ഫോണ്‍ ലഭിക്കുകയും ചെയ്തു. തകരാറിനത്തെുടര്‍ന്ന് മൂന്നുദിവസങ്ങള്‍ക്കുശേഷം കമ്പനിയുമായി ബന്ധപ്പെട്ട് ഫോണ്‍ തിരിച്ചയച്ചു. ഏപ്രില്‍ ആദ്യവാരം കൊറിയര്‍ വഴി പാര്‍സല്‍ തിരിച്ചുകിട്ടിയപ്പോള്‍ അവ അഴിച്ചുനോക്കിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്. തുടര്‍ന്ന് കമ്പനിയുമായി ഓണ്‍ലൈന്‍ വഴി ബന്ധപ്പെട്ടിട്ടും ഒരു പുരോഗതിയുമുണ്ടായില്ല. ഇതേതുടര്‍ന്ന് ഉപഭോക്തൃ തര്‍ക്കപരിഹാര കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അബിന്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.