കാട്ടാനയുടെ ആക്രമണം: ചേരമ്പാടിയില്‍ ഹര്‍ത്താല്‍ ആചരിച്ചു

ഗൂഡല്ലൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിക്കാനിടയായ സംഭവത്തില്‍ അനുശോചിച്ച് ചേരമ്പാടി ടൗണില്‍ വ്യാപാരികള്‍ ശനിയാഴ്ച ഹര്‍ത്താലാചരിച്ചു. ചേരമ്പാടിയിലെ ഇല്യാസിന്‍െറ മകന്‍ ഷാഫിയാണ് (19) കൊല്ലപ്പെട്ടത്. മറ്റൊരു യുവാവ് ഷാനുവിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷാനു അപകടനില തരണംചെയ്തിട്ടില്ല. വെള്ളിയാഴ്ച രാത്രി എട്ടരയോടെ ചേരമ്പാടി ഗവ. ഹൈസ്കൂള്‍ ഭാഗത്തുവെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഷാഫിയും ഷാനുവും സഞ്ചരിച്ച ബൈക്കാണ് ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ ഇരുവരെയും സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. വൈത്തിരിയില്‍ എത്തിയപ്പോഴേക്കും ഷാഫി മരിച്ചു. വൈത്തിരി ഗവ. ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ചേരമ്പാടിയില്‍ കൊണ്ടുവന്ന് ഖബറടക്കി. നാട്ടുകാരുടെ പ്രതിഷേധമുണ്ടായാല്‍ നേരിടാനായി വന്‍ പൊലീസ് സന്നാഹത്തെയാണ് ചേരമ്പാടിയില്‍ ഇന്നലെ വിന്യസിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.