കല്‍പറ്റ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അവബോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുള്ള നിരീക്ഷക നവനീത് കൗര്‍ ജില്ലയിലത്തെി. കല്‍പറ്റയില്‍ യെസ് ഭാരതിന് സമീപം നടന്ന ബോധവത്കരണ പരിപാടി അവര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ തെരഞ്ഞെടുപ്പ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍െറ നിര്‍ദേശ പ്രകാരം ജില്ലയിലെ വിവിധ കേന്ദ്രങ്ങള്‍ അടുത്ത ദിവസങ്ങളില്‍ സന്ദര്‍ശിക്കും. വോട്ട് ചെയ്യുന്നതിനെക്കുറിച്ചും ജനാധിപത്യ സംവിധാനത്തില്‍ പൗരന്മാരുടെ കടമകളെക്കുറിച്ചും അവബോധം സൃഷ്ടിച്ച് ജനാധിപത്യ സംവിധാനം സുതാര്യവും സുശക്തമാക്കുകയുമാണ് തെരഞ്ഞെടുപ്പ് കമീഷന്‍െറ ലക്ഷ്യം. കഴിഞ്ഞ ലോക്സഭാ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ പോളിങ് ശതമാനം ജില്ലയില്‍ ഗണ്യമായി വര്‍ധിച്ചതിന് ജില്ലാ ഭരണകൂടത്തിന്‍െറയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രവര്‍ത്തനം സഹായകമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ പോളിങ് ശതമാനമുള്ള ജില്ലയാക്കി വയനാടിനെ മാറ്റുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടപ്പാക്കുന്നതെന്ന് ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.