മാനന്തവാടി: മലയാളികള്‍ക്ക് വീണ്ടുമൊരു പുതുവര്‍ഷ പുലരി സമ്മാനിച്ച് ഇന്ന് വിഷു. വിഷുക്കണി കാണാന്‍ ജില്ലയിലെ ക്ഷേത്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ദക്ഷിണകാശി എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രത്തില്‍ വിഷുക്കണി കാണാന്‍ നൂറുകണക്കിന് ഭക്തരത്തെി. ജില്ലയിലെ ഏക ശ്രീകൃഷ്ണ ക്ഷേത്രമായ ഒഴക്കോടി ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും വിഷുക്കണിയും നടന്നു. മറ്റു ക്ഷേത്രങ്ങളിലും വലിയ തിരക്കുണ്ടായിരുന്നു. കാര്‍ഷികസമൃദ്ധിക്കായി കൈക്കോട്ടുകൊണ്ട് പാടങ്ങള്‍ ഉഴുതുമറിച്ച് വിത്തിറക്കുന്നതിന്‍െറ സ്മരണ പുതുക്കിയാണ് വ്യാഴാഴ്ച വിഷു ആഘോഷിക്കുന്നത്. വിഷുക്കണി കാണുകയെന്നതാണ് വിഷുവിന്‍െറ ഏറ്റവുംവലിയ പ്രത്യേകത. കത്തിച്ചുവെച്ച നിലവിളിക്കിനെ സാക്ഷിയാക്കി കണിവെള്ളരി, കണിക്കൊന്ന, കണിക്കലം, ഗ്രന്ഥക്കെട്ട്, സ്വര്‍ണം, കോടിമുണ്ട്, വാല്‍ക്കണ്ണാടി, നവധാന്യങ്ങള്‍ എന്നിവകൊണ്ടാണ് കണിയൊരുക്കുക. കണികാണുന്ന കുഞ്ഞുങ്ങള്‍ക്ക് കാരണവന്മാര്‍ വിഷുക്കൈനീക്കം നല്‍കുന്ന ചടങ്ങും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.