വരള്‍ച്ച, കുടിവെള്ളക്ഷാമം: പുല്‍പള്ളി മേഖലയില്‍ മുന്നണികള്‍ വിയര്‍ക്കുന്നു

പുല്‍പള്ളി: തെരഞ്ഞെടുപ്പില്‍ പുല്‍പള്ളി മേഖലയില്‍ വരള്‍ച്ചയും കുടിവെള്ളക്ഷാമവും ചര്‍ച്ചയാവുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുറുകുമ്പോള്‍ ഇടത്-വലത് മുന്നണികള്‍ മേഖലയില്‍ നെട്ടോട്ടമോടുകയാണ്. ഓരോ ദിവസവും വിവിധ പാര്‍ട്ടി നേതാക്കള്‍ വരള്‍ച്ചാപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മത്സരിക്കുന്നു. വരള്‍ച്ച പ്രതിരോധിക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി എല്ലാവരും രംഗത്തുവന്നു. വയനാട്ടില്‍ വരള്‍ച്ച ശക്തമായ പഞ്ചായത്തുകളാണ് പുല്‍പള്ളിയും മുള്ളന്‍കൊല്ലിയും. ഇവിടങ്ങളിലേക്ക് കഴിഞ്ഞദിവസങ്ങളില്‍ സ്ഥാനാര്‍ഥികളടക്കമത്തെി. ഇരുമുന്നണികളിലെയും പാര്‍ട്ടികളും സന്ദര്‍ശനം നടത്തി. വറ്റിവരണ്ടു കിടക്കുന്ന കബനിനദിയും കരിഞ്ഞുനശിച്ച തോട്ടങ്ങളിലും വിവിധ സംഘങ്ങളത്തെി. സ്ഥാനാര്‍ഥി പര്യടന പരിപാടികളിലും വരള്‍ച്ചയും ജലക്ഷാമവും തന്നെയാണ് പ്രധാന ചര്‍ച്ചാവിഷയമാകുന്നത്. ജലസേചനസൗകര്യം ഇല്ലാത്തതിനാല്‍ കൃഷിനടത്താന്‍ പറ്റാത്ത സാഹചര്യമാണെന്ന് കര്‍ഷകര്‍ പറയുന്നു. യു.ഡി.എഫ് വീണ്ടും അധികാരത്തിലത്തെിയാല്‍ പുല്‍പള്ളി മേഖലയില്‍ മൊത്തത്തില്‍ കുടിവെള്ളത്തിന് സൗകര്യമൊരുക്കുമെന്നും വരള്‍ച്ചയെ പ്രതിരോധിക്കാന്‍ പര്യാപ്തമായ പദ്ധതികള്‍ നടപ്പാക്കുമെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥി ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ഉറപ്പുനല്‍കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ കൃഷിമേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്ത വിവിധ പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. അതേസമയം, മുള്ളന്‍കൊല്ലി പഞ്ചായത്ത് അഭിമുഖീകരിക്കുന്ന രൂക്ഷമായ വരള്‍ച്ചയിലും കൃഷിനാശവും വിഷയമാക്കി ബത്തേരി മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി രുഗ്മിണി സുബ്രഹ്മണ്യന്‍ പഞ്ചായത്തിലെ വിവിധഭാഗങ്ങളില്‍ വോട്ടഭ്യര്‍ഥന നടത്തുന്നു. കാര്‍ഷികമേഖലയില്‍ ഉണര്‍വുണ്ടാക്കാനും കര്‍ഷകരെ സഹായിക്കാനും താന്‍ അവര്‍ക്കൊപ്പമുണ്ടാകുമെന്നും അവര്‍ പറയുന്നു. കബനിജലം ഉപയോഗപ്പെടുത്തി വിവിധ പദ്ധതികള്‍ തയാറാക്കുമെന്നും അവര്‍ വോട്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.