അപകടത്തിലേക്ക് ക്ഷണിച്ച് മണിവയല്‍ പാലവും കയറ്റവും

മീനങ്ങാടി: പൂതാടി, മീനങ്ങാടി പഞ്ചായത്ത് ആസ്ഥാനങ്ങളെ എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന സൊസൈറ്റിക്കവല-പാലക്കമൂല റോഡില്‍ മണിവയലിലെ പാലവും കയറ്റവും അപകടസാധ്യത കൂട്ടുന്നു. മൂന്ന് മിനി ബസുകള്‍ സര്‍വിസ് നടത്തുന്ന ഈ റൂട്ടില്‍ നിരവധി അപകടങ്ങള്‍ തലനാരിഴക്കാണ് ഒഴിവായത്. സൊസൈറ്റിക്കവലയില്‍നിന്ന് മീനങ്ങാടി ഭാഗത്തേക്ക് വരുമ്പോള്‍ കുത്തനെയുള്ള ഇറക്കമിറങ്ങിയാണ് വാഹനങ്ങള്‍ പാലത്തില്‍ പ്രവേശിക്കുന്നത്. പാലത്തിനടുത്ത് ചെറിയ വളവുണ്ട്. അല്‍പം തെറ്റിയാല്‍ വാഹനങ്ങള്‍ പുഴയില്‍ വീഴും. ബസും മറ്റും കൈവരിയിലിടിച്ച് അപകടത്തില്‍നിന്ന് ഒഴിവായിട്ടുണ്ട്. വലിയ വാഹനമാണെങ്കില്‍ കഷ്ടിച്ച് കടന്നുപോകാവുന്ന വീതിയേ പാലത്തിനുള്ളൂ. ഇതും അപകടസാധ്യത കൂട്ടുന്നു. 35 വര്‍ഷം മുമ്പ് മണിവയല്‍ പുഴക്ക് കുറുകെ നിര്‍മിച്ച തടയണയാണ് ഇപ്പോള്‍ പാലമായി ഉപയോഗിക്കുന്നത്. പണ്ട് കാളവണ്ടിക്ക് കടന്നുപോകാനാണ് തടയണക്ക് മുകളില്‍ താല്‍ക്കാലിക പാത നിര്‍മിച്ചത്. വേനല്‍ക്കാലത്ത് തടയണയില്‍ ഷട്ടര്‍ താഴ്ത്തും. ഇതോടെ യാത്രക്കാരുടെ ജീവന്‍ കൂടുതല്‍ അപകടത്തിലാകുന്ന അവസ്ഥയുണ്ട്. തടയണ പൊളിച്ച് പാലം നിര്‍മിച്ചാലേ യാത്രക്കാരുടെ ആശങ്ക ഒഴിവാകൂ. പാലത്തോട് ചേര്‍ന്നുള്ള കുത്തനെയുള്ള ഇറക്കം കുറക്കാനും നടപടി വേണം. പാലം കഴിഞ്ഞാല്‍ 100 മീറ്റര്‍ അകലെ കുത്തനെയുള്ള കയറ്റം കയറി വേണം വാഹനങ്ങള്‍ക്ക് ഒരപ്പുവയല്‍ ഭാഗത്തത്തൊന്‍. അമിതലോഡുമായത്തെുന്ന ബസുകള്‍ ആളെ ഇറക്കിയാണ് കയറ്റം കയറുന്നത്. അല്ലാത്തപക്ഷം കയറ്റത്തില്‍ നിന്ന് പിറകോട്ടു വന്നാല്‍ വന്‍ അപകടമുണ്ടാകും. കുത്തനെയുള്ള കയറ്റവും വളവും ഈ റോഡിന്‍െറ ശാപമായിരിക്കുകയാണ്. രണ്ടര പതിറ്റാണ്ടുമുമ്പ് ഈ വഴി കെ.എസ്.ആര്‍.ടി.സി ബസ് ഓടിയിരുന്നു. റോഡിന്‍െറ പരിതാപ സ്ഥിതി മൂലം ബസുകള്‍ ഓട്ടം നിര്‍ത്തി. റോഡ് പുതുക്കിപ്പണിതാല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ വീണ്ടും സര്‍വിസ് തുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.