മേപ്പാടി: ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് സെന്‍റിനല്‍ റോക്ക് എസ്റ്റേറ്റില്‍ 125 ഹെക്ടര്‍ മറ്റു കക്ഷികള്‍ക്ക് പാട്ടത്തിന് നല്‍കാന്‍ നീക്കംനടക്കുന്നതായി സൂചന. ഇതുസംബന്ധിച്ച് ട്രേഡ് യൂനിയനുകളുമായി മാനേജ്മെന്‍റ് പ്രാഥമിക ചര്‍ച്ച നടത്തിയതായും വിവരമുണ്ട്. യൂനിയനുകള്‍ ഇതുസംബന്ധിച്ച നിലപാട് പരസ്യപ്പെടുത്തിയിട്ടില്ളെങ്കിലും പാട്ടത്തിന് നല്‍കാനുള്ള നീക്കത്തെ എതിര്‍ക്കുമെന്ന് സി.ഐ.ടി.യു യൂനിയന്‍ ഭാരവാഹികള്‍ പറഞ്ഞു. വിവിധ ജന്മിമാരില്‍നിന്ന് ഒരു നൂറ്റാണ്ടുമുമ്പ് പാട്ടത്തിനെടുത്ത ഭൂമിയിലാണ് പഴയ മലയാളം പ്ളാന്‍േറഷന്‍ കമ്പനി തേയില കൃഷി ചെയ്തുവന്നത്. 1980നുശേഷം അത് ഹാരിസണ്‍സ് മലയാളം കമ്പനിയായി മാറുകയായിരുന്നു. തോട്ടങ്ങള്‍ പലതും പാട്ടക്കാലാവധി കഴിഞ്ഞതുമാണ്. ഇങ്ങനെ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടഭൂമി മൂന്നാമതൊരു കക്ഷിക്ക് പാട്ടത്തിന് നല്‍കാന്‍ എച്ച്.എം.എല്‍ കമ്പനിക്ക് അധികാരമില്ളെന്നാണ് സി.ഐ.ടി.യു ഭാരവാഹികള്‍ പറയുന്നത്. അത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 2015-16ലെ ബോണസ് വിഷയം ലേബര്‍ കോടതിയുടെ പരിഗണനയിലാണ്. 8.33 ശതമാനം കൂടുതല്‍ ബോണസ് നല്‍കണമെന്ന ഒരു വിധി അവിടെനിന്നുണ്ടാവരുതെന്ന് കമ്പനി ആഗ്രഹിക്കുന്നുണ്ട്. അതിന് തോട്ടം നഷ്ടത്തിലാണെന്ന് ലേബര്‍ കോടതിയെ ബോധ്യപ്പെടുത്താനുള്ള അടവാണിതെന്നും സി.ഐ.ടി.യു ഭാരവാഹികള്‍ പറയുന്നു. എന്തായാലും പുതിയ വിവാദങ്ങള്‍ക്കും നിയമപ്രശ്നങ്ങള്‍ക്കും ഇടനല്‍കുന്നതാണ് പാട്ടത്തിന് നല്‍കാനുള്ള തീരുമാനമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.