പുഴകള്‍ വറ്റിവരണ്ടു; ജലസേചനത്തിനായി കര്‍ഷകരുടെ നെട്ടോട്ടം

മാനന്തവാടി: മുമ്പെങ്ങുമില്ലാത്തവിധം പുഴകളിലെ നീരൊഴുക്ക് കുറഞ്ഞതോടെ ജലസേചനത്തിനായി വെള്ളം കിട്ടാതെ കര്‍ഷകരുടെ നെട്ടോട്ടം. മാനന്തവാടി, പനമരം പുഴകളുടെ സംഗമസ്ഥലമായ കൂടല്‍ക്കടവില്‍ തടയണ നിര്‍മിച്ചിട്ടുണ്ടെങ്കിലും അശാസ്ത്രീയ നിര്‍മാണംമൂലം പ്രയോജനം ലഭിക്കാതായി. ഇതോടെ ഇവിടെ നീരൊഴുക്ക് കുറഞ്ഞതിനാല്‍ വെള്ളം പമ്പ് ചെയ്യാനാകാത്ത അവസ്ഥയാണ്. ഇത് പച്ചക്കറി കൃഷിക്കാരെയാണ് ഏറെ വലച്ചിരിക്കുന്നത്. പലരും പയര്‍, പാവക്ക, വെള്ളരി, ചീര തുടങ്ങിയ പച്ചക്കറികള്‍ കൃഷി ചെയ്തിട്ടുണ്ടെങ്കിലും യഥാസമയം ജലസേചനം നടത്താത്തതിനാല്‍ കരിഞ്ഞുണങ്ങിയ അവസ്ഥയാണ്. പയ്യമ്പള്ളി, മൂടക്കൊല്ലി, ചാലിഗദ്ദ, കൂടതല്‍, ചെമ്മാട് തുടങ്ങിയ പ്രദേശങ്ങളിലെ ഏക്കര്‍കണക്കിന് നെല്‍വയലുകളിലാണ് പുഞ്ചകൃഷി ചെയ്യാന്‍ കഴിയാതെ കര്‍ഷകര്‍ വിഷമവൃത്തത്തിലായിരിക്കുന്നത്. അതിനിടെ ചില പ്രദേശങ്ങളില്‍ വലിയ മോട്ടോര്‍ ഉപയോഗിച്ച് തോട്ടങ്ങള്‍ നനക്കുന്നതായുള്ള ആക്ഷേപങ്ങളും ഉയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.