ഗൂഡല്ലൂര്‍: മേയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഊട്ടി വസന്തോത്സവ പരിപാടികള്‍ വെട്ടിച്ചുരുക്കി. തമിഴ്നാട്ടില്‍ മേയ് 16നാണ് പോളിങ്. മേയ് 19ന് വോട്ടെണ്ണല്‍ നടത്തി ഫലം പ്രഖാപിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ വസന്തോത്സവ പരിപാടികള്‍ വെട്ടിച്ചുരുക്കാന്‍ നീലഗിരി ജില്ലാ ഭരണകൂടം തീരുമാനിക്കുകയായിരുന്നു. ഊട്ടി സെന്‍റിനറി റോസ് ഗാര്‍ഡനില്‍ നടക്കാനിരുന്ന പനിനീര്‍ പൂക്കളുടെ പ്രദര്‍ശനം, കൂനൂരിലെ സിംസ്പാര്‍ക്കില്‍ നടക്കുന്ന പഴവര്‍ഗ പ്രദര്‍ശനം, കോത്തഗിരി നെഹ്റുപാര്‍ക്കിലെ പച്ചക്കറി പ്രദര്‍ശനം എന്നിവയും ഏപ്രില്‍ ആദ്യവാരം ആരംഭിക്കാനിരുന്ന വസന്തോത്സവ പരിപാടികളും ഇത്തവണ റദ്ദാക്കിയിട്ടുണ്ട്. ഗൂഡല്ലൂരിലെ സുഗന്ധവ്യഞ്ജന പ്രദര്‍ശനവും റദ്ദാക്കിയിട്ടുണ്ട്. ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നടക്കുന്ന ഫ്ളവര്‍ഷോക്ക് മുന്നോടിയായി ഗാര്‍ഡനിലെ പ്രവേശകവാടം ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ മോടിപിടിപ്പിക്കുന്ന ജോലികള്‍ തകൃതിയില്‍ നടക്കുന്നു. മാര്‍ച്ച് മുതല്‍ മേയ് അവസാനംവരെ നടക്കുന്ന സീസണ്‍ വ്യാപാരമാണ് ഊട്ടിയിലെ വ്യാപാരികള്‍ക്കുള്ള പ്രധാന വരുമാനകാലം. ആഘോഷ പരിപാടികള്‍ വെട്ടിക്കുറച്ചത് വിനോദസഞ്ചാരികളുടെ വരവുകുറയുമെന്ന ആശങ്കയിലാണ് ഊട്ടിയിലെ ലോഡ്ജ്, റിസോര്‍ട്ട്, ഹോട്ടല്‍, മറ്റ് വ്യാപാരികളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.