കല്‍പറ്റ: യു.ഡി.എഫ് സര്‍ക്കാറിന്‍െറ മദ്യനയത്തിന് അനുകൂലമായി ഒടുവില്‍ സി.പി.എമ്മിന് നിലപാട് സ്വീകരിക്കേണ്ടിവന്നത് സര്‍ക്കാറിനുള്ള ജനസ്വാധീനം ഭയന്നാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കല്‍പറ്റ നിയോജകമണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യനിരോധമല്ല, മദ്യവര്‍ജനമാണ് തങ്ങളുടെ നയമെന്നാണ് കഴിഞ്ഞദിവസങ്ങളില്‍ സി.പി.എം പറഞ്ഞുനടന്നത്. മദ്യം ഉണ്ടായ കാലത്തുതന്നെ മദ്യവര്‍ജനമെന്ന ആശയവുമുണ്ടായിരുന്നു. മദ്യം ഉള്ളിടത്തോളം മദ്യവര്‍ജനവും നിലനില്‍ക്കും. എന്നാല്‍, ഇത് പരസ്പരം കൂട്ടിമുട്ടാതെ പ്രയോജനകരമല്ലാതെ മുന്നോട്ടുപോവുകയാണ് ചെയ്യുക. ഇതിനാലാണ് യു.ഡി.എഫ് സര്‍ക്കാര്‍ ഘട്ടംഘട്ടമായി മദ്യനിരോധമെന്ന നയം സ്വീകരിച്ചത്. 730 ബാറുകള്‍ ഇതിന്‍െറ ഭാഗമായി ഒറ്റയടിക്ക് പൂട്ടി. ഓരോവര്‍ഷവും 10 ശതമാനം ബിവറേജ് ഒൗട്ട്ലറ്റുകളും പൂട്ടുകയാണ്. 10 വര്‍ഷത്തിനുശേഷം പൂര്‍ണമായും മദ്യഷാപ്പുകളെല്ലാം പൂട്ടുകയാണ് ചെയ്യുക. ഒറ്റയടിക്ക് എല്ലാ മദ്യഷാപ്പുകളും പൂട്ടുന്നതിന്‍െറ ഭവിഷ്യത്ത് മനസ്സിലാക്കിയാണ് ഘട്ടംഘട്ടമായുള്ള മദ്യനിരോധം സര്‍ക്കാര്‍ നടപ്പാക്കുന്നത്. ബിഹാറില്‍ ഒറ്റയടിക്ക് കഴിഞ്ഞദിവസം മദ്യനിരോധം നടപ്പാക്കി. ഇതിന്‍െറഫലമായി മദ്യാസക്തിയുള്ള 700 പേര്‍ മറ്റുള്ള പലതും കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായി. ഇതിനാലാണ് ഘട്ടംഘട്ടമായുള്ള മദ്യനിരോധം കേരളത്തില്‍ നടപ്പാക്കുന്നത്. എന്നാല്‍, മദ്യവര്‍ജനമാണ് തങ്ങളുടെ നയമെന്ന സി.പി.എം നിലപാട് അവര്‍ക്ക് കേന്ദ്രകമ്മിറ്റിയുടെ ഇടപെടല്‍മൂലം തിരുത്തേണ്ടിവന്നു. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സര്‍ക്കാറിന്‍െറ മദ്യനിരോധത്തെ എതിര്‍ത്താല്‍ ദോഷമുണ്ടാകുമെന്ന് കരുതിയാണ് അവര്‍ക്കങ്ങനെ ചെയ്യേണ്ടിവന്നത്. ബാറുകള്‍ പൂട്ടിയതുകൊണ്ട് സര്‍ക്കാറിന് ഒരുപാട് നഷ്ടങ്ങളുണ്ടായി. ഇതിന്‍െറ ഫലമായാണ് ബാറുടമകള്‍ സര്‍ക്കാറിനെതിരെ ആരോപണങ്ങള്‍ കെട്ടഴിച്ചുവിട്ടത്. എന്നാലും മദ്യനിരോധമെന്ന നയത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. രണ്ട് എം.എല്‍.എമാരുടെ ഭൂരിപക്ഷത്തില്‍ അധികാരമേറ്റ സര്‍ക്കാറിനെ മറിച്ചിടാന്‍ ഇടതുപക്ഷം ആവുന്നത് ശ്രമിച്ചുനോക്കി. എന്നാല്‍, എല്ലാ പ്രശ്നങ്ങളെയും സര്‍ക്കാര്‍ അതിജീവിച്ചു. തെരഞ്ഞെടുപ്പിനുശേഷം പൂട്ടിയ മദ്യഷാപ്പുകള്‍ തുറക്കാമെന്ന് ബാറുടമകള്‍ക്ക് ഇടതുപക്ഷം ഉറപ്പുനല്‍കിയിട്ടുണ്ട്. സര്‍ക്കാറിന്‍െറ മദ്യനയംമൂലം സ്വന്തം ബാര്‍ പൂട്ടിപ്പോയ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു വിജയന്‍പിള്ള. ഇതിനുശേഷം ഇയാള്‍ കോണ്‍ഗ്രസ് വിട്ടു. ഇയാളെയാണ് ഇടതുപക്ഷം സ്വീകരിച്ചാനയിച്ച് ഇപ്പോള്‍ ഷിബു ബേബി ജോണിനെതിരെ സ്ഥാനാര്‍ഥിയാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷം കേരളത്തിന് നിരവധി നാണക്കേടുകളുണ്ടാക്കി. കഴിഞ്ഞ ബജറ്റ് അവതരണവേളയില്‍ ഇടതുപക്ഷത്തിന്‍െറ അപഹാസ്യമായ പ്രവൃത്തിമൂലം കേരളം ലോകത്തിനുമുന്നില്‍ അപമാനിക്കപ്പെട്ടു. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ ശരിയുണ്ടെങ്കില്‍ നിയമസഭയിലടക്കം തന്നെ കടിച്ചുകീറുകയായിരുന്നു പ്രതിപക്ഷം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, മറുപടി കേള്‍ക്കേണ്ടിവരുമെന്ന് ബോധ്യമുള്ളതിനാലാണ് പുറത്തുനിന്ന് അവര്‍ പലതും വിളിച്ചുപറയുന്നത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് മന്ത്രിസഭ നിയോഗിച്ച കമീഷന് മുന്നില്‍ 14 മണിക്കൂര്‍ ഇരുന്നു. എന്നാല്‍ ആക്ഷേപമുന്നയിച്ചവരുടെ വക്കീല്‍ ഒരു ചോദ്യംപോലും ചോദിച്ചില്ല. ഇത്തരം ആരോപണങ്ങളില്‍ ഒരു ശതമാനം സത്യമുണ്ടെങ്കില്‍ ഈ സ്ഥാനത്തുനിന്നല്ല, മറിച്ച് പൊതുപ്രവര്‍ത്തനത്തില്‍ നിന്നുതന്നെ മാറിനില്‍ക്കും. ഇടതുമുന്നണി നിരവധി സമരങ്ങള്‍ നടത്തി. എന്നാല്‍, അതെല്ലാം പരാജയപ്പെട്ടു. ഇപ്പോള്‍ യു. ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ വിഴിഞ്ഞം പദ്ധതിയടക്കം അധികാരത്തിലത്തെിയാല്‍ തുടരുമെന്നാണ് ഇടതുമുന്നണി പറയുന്നത്. അനാവശ്യ വിവാദങ്ങളുണ്ടാക്കി ഇടതുമുന്നണി സംസ്ഥാനത്തിന് വന്‍നഷ്ടമാണ് വരുത്തിയിട്ടുള്ളത്. തന്‍െറ സര്‍ക്കാറിന്‍െറ അഞ്ചു വര്‍ഷവും സുതാര്യമായ രീതിയിലാണ് കാര്യങ്ങള്‍ ചെയ്തത്. ദേശീയതലത്തില്‍ ബി.ജെ.പി ഉയര്‍ത്തുന്ന ഭീഷണിക്കെതിരായ താക്കീതുകൂടിയാവണം ഈ തെരഞ്ഞെടുപ്പ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ആക്രമണ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തുമാവണം തെരഞ്ഞെടുപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയോജകമണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ റസാഖ് കല്‍പറ്റ അധ്യക്ഷത വഹിച്ചു. മന്ത്രി പി.കെ. ജയലക്ഷ്മി, എം.ഐ. ഷാനവാസ് എം.പി, എം.വി. ശ്രേയാംസ്കുമാര്‍ എം.എല്‍.എ, കെ.എല്‍. പൗലോസ്, എന്‍.ഡി. അപ്പച്ചന്‍, പി.വി. ബാലചന്ദ്രന്‍, വി.എ. മജീദ്, കെ.വി. പോക്കര്‍ഹാജി, പി.ടി. ഗോപാലക്കുറുപ്പ്, സി. മോയിന്‍കുട്ടി, പി.പി. എ. കരീം, സി.പി. വര്‍ഗീസ്, കെ.കെ. അബ്രഹാം, ഏച്ചോംഗോപി, പി.പി. ആലി, കെ.വി. പോക്കര്‍ഹാജി, ടി. ഉഷാകുമാരി, ബിന്ദുജോസ്, കെ.കെ. ഹംസ, അഡ്വ. കെ. മൊയ്തു, പി.കെ. അബൂബക്കര്‍, കെ.കെ. അഹമ്മദ്ഹാജി, പി.കെ. അസ്മത്ത്, എന്‍.കെ. റഷീദ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.