ആധാരം രജിസ്റ്റര്‍ ചെയ്യാനാകാതെ ആദിവാസികള്‍ വലയുന്നു

മാനന്തവാടി: വനത്തിനുള്ളില്‍ കഴിയുന്ന ആദിവാസി കുടുംബങ്ങളെ പുന$രധിവസിപ്പിക്കുന്ന വനംവകുപ്പിന്‍െറ പദ്ധതി പാളുന്നു. ലഭിച്ച ഭൂമി രജിസ്റ്റര്‍ ചെയ്ത് സ്വന്തമാക്കാന്‍ പണമില്ലാതെ ഗുണഭോക്താക്കള്‍ വലയുന്നു. ഒരു കുടുംബത്തിന് സ്ഥലംവാങ്ങാന്‍ 10 ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. സ്ഥലത്തിന്‍െറ ആധാരം ചെയ്യുന്നതിനും സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന്‍ ചെലവുകള്‍ ഗുണഭോക്താക്കള്‍ വഹിക്കണം. 70,000 രൂപ മുതല്‍ മുകളിലേക്കാണ് രജിസ്ട്രേഷന്‍ ഫീസ് ഈടാക്കുന്നത്. വയനാട് വന്യജീവി സങ്കേതത്തിലുള്‍പ്പെട്ട 26 കുടുംബങ്ങള്‍ ലഭിച്ച 10 ലക്ഷം രൂപക്ക് സ്ഥലം വാങ്ങുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, രജിസ്റ്റര്‍ ചെയ്ത് ഭൂമിയുടെ രേഖ സ്വന്തമാക്കാന്‍ ഇവര്‍ക്ക് മാസങ്ങളായിട്ടും സാധിച്ചിട്ടില്ല. പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന്‍െറ പുനരധിവാസ പദ്ധതിയില്‍ രജിസ്ട്രേഷന്‍ ചെലവുള്‍പ്പെടെ വകുപ്പാണ് വഹിക്കുന്നത്. അതുകൊണ്ടുതന്നെ ‘ആശിക്കും ഭൂമി ആദിവാസിക്ക് സ്വന്തം’ പദ്ധതിപ്രകാരം ആദിവാസികള്‍ തെരഞ്ഞെടുത്ത സ്ഥലത്തിന്‍െറ ഭൂവുടമകള്‍ക്ക് പണംനല്‍കി രജിസ്റ്റര്‍ ചെയ്ത് ആദിവാസികളുടെ പേരിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതേ മാതൃകയില്‍ വനംവകുപ്പും പദ്ധതി നടപ്പാക്കാനായി നടപടികള്‍ ആരംഭിച്ചതായി ഉന്നത വനപാലകര്‍ പറഞ്ഞു. ഇതുസംബന്ധിച്ച പ്രതിഷേധങ്ങള്‍ ജില്ലാ കലക്ടര്‍ വഴി സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന് അംഗീകാരം കിട്ടിയാല്‍ ആദിവാസി പുനരധിവാസ പദ്ധതി സുഗമമായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.