ആദിവാസി കോളനികളിലെ ശൈശവ വിവാഹം: കേസെടുക്കുമെന്ന് കലക്ടര്‍

കല്‍പറ്റ: ആദിവാസി കോളനികളില്‍ ശൈശവ വിവാഹം ശ്രദ്ധയില്‍പെട്ടാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു. പട്ടികവര്‍ഗ പട്ടികജാതി വിഭാഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമം 1989 പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ പുരോഗതി വിലയിരുത്തല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികവര്‍ഗ വിഭാഗക്കാരുടെ വീട് നിര്‍മാണത്തില്‍ പണി പൂര്‍ത്തീകരിക്കാത്ത കരാര്‍ ജീവനക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. പട്ടികവര്‍ഗ-പട്ടികജാതിക്കാര്‍ അതിക്രമത്തിനിരയാകുന്ന എല്ലാ കേസുകളിലും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കോളനികളില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കെള്ളണം. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.