ഒമാന്‍ മത്തി വയനാട്ടിലുമത്തെി

മാനന്തവാടി: വയനാടന്‍ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും തീന്‍മേശകളില്‍ രുചിക്കൂട്ടൊരുക്കി കടല്‍കടന്ന് ഒമാനില്‍നിന്നുള്ള മത്തിയും. കേരളത്തിന്‍െറ കടലോരങ്ങളില്‍നിന്ന് ഒരുകാലത്ത് സമൃദ്ധമായി ലഭിച്ചിരുന്ന നാടന്‍ മത്തിയുടെയും മംഗളൂരുവില്‍നിന്നും തൂത്തുകുടിയില്‍നിന്നും ലഭിച്ചിരുന്ന മത്തിയുടെയും വരവ് നിലച്ചതോടെയാണ് അങ്ങ് ഒമാനില്‍നിന്ന് മത്തി ഇറക്കുമതിചെയ്യാന്‍ തുടങ്ങിയത്. അമുര്‍, കരെ, ഏരി തുടങ്ങി മത്സ്യങ്ങള്‍ക്ക് പുറമെയാണ് മത്തി എത്തിയത്. നാടന്‍ മത്തിയെക്കാള്‍ വലുപ്പമുള്ളതും മുള്ള് കൂടുതലുള്ളതുമാണ് ഒമാന്‍ മത്തി. കുറച്ചെണ്ണം തൂക്കിയാല്‍ തന്നെ ഒരു കിലോയുണ്ടാവും. 120 രൂപ മുതല്‍ 140 വരെയാണ് വില. മാസങ്ങളോളം സൂക്ഷിക്കാവുന്ന തരത്തില്‍ ഫ്രീസ് ചെയ്ത 10 കിലോ തൂക്കംവരുന്ന പെട്ടികളിലാണ് മത്തിയത്തെുന്നത്. പെട്ടി പൊട്ടിച്ചാല്‍ വിറ്റു തീര്‍ന്നില്ളെങ്കില്‍ കച്ചവടക്കാരന് നഷ്ടം സംഭവിക്കും. കൊച്ചി, തൂത്തുകുടി എന്നിവിടങ്ങളില്‍നിന്നാണ് മത്തി എത്തിയിരുന്നത്. മുമ്പ് തലശ്ശേരി, ചോമ്പാല, ബേപ്പൂര്‍, പുതിയാപ്പ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് മറ്റു മത്സ്യങ്ങള്‍ ജില്ലയിലത്തെിയിരുന്നത്. മത്സ്യസമ്പത്ത് കുറഞ്ഞതും അനിയന്ത്രിതമായി മത്സ്യംപിടിക്കാന്‍ തുടങ്ങിയതും ചെയ്തതോടെയാണ് നാടന്‍ മത്സ്യം ലഭിക്കാതായത്. അതേസമയം, നാടന്‍ മത്തിയുടെ അത്ര രുചി ഒമാന്‍ മത്തിക്കില്ളെന്നാണ് കഴിച്ചവര്‍ പറയുന്നത്. ഒമാന്‍ മത്തിക്ക് ഹോട്ടലുകളിലും വലിയ വിലയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.