വെള്ളമുണ്ട: വെള്ളമുണ്ട സര്‍വിസ് സഹകരണ ബാങ്ക് സെക്രട്ടറി മോളി ജോസഫിനെ ബാങ്ക് ഭരണസമിതി കഴിഞ്ഞദിവസം സസ്പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് പ്രസിഡന്‍റ് കെ.സി. കുഞ്ഞബ്ദുല്ല ഹാജി അറിയിച്ചു. നിലവില്‍ ബാങ്കില്‍ വ്യാപകമായ അഴിമതിയും ക്രമക്കേടുമാണെന്ന പ്രചാരണം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് അന്നത്തെ പ്രസിഡന്‍റായിരുന്ന പി. മുഹമ്മദ് ബാങ്കിന്‍െറ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായി തന്‍െറ ബന്ധുക്കള്‍ക്ക് അവിഹിതമായ വായ്പ അനുവദിച്ചത് അന്വേഷിക്കാന്‍ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയുടെ തീരുമാനമായിരുന്നു. ഇദ്ദേഹം പ്രസിഡന്‍റായ ഭരണസമിതി പിരിച്ചുവിട്ട ശേഷമായിരുന്നു തീരുമാനം. സഹകരണനിയമം 66 ആക്ട് അനുസരിച്ച് സഹകരണ വകുപ്പുതല അന്വേഷണത്തില്‍ പ്രാഥമിക കുറ്റം കണ്ടത്തെുകയും തുടര്‍ന്ന് 68 വകുപ്പ് പ്രകാരം വിശദമായ അന്വേഷണം ആവശ്യവുമാണ്. ഈ സാഹചര്യത്തില്‍ നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം നടത്തുന്നതിനായാണ് ജോയന്‍റ് രജിസ്ട്രാറുടെ ശിപാര്‍ശ പരിഗണിച്ച് സെക്രട്ടറിയെ താല്‍ക്കാലികമായി ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തിയത്. അര്‍ഹമായ മുഴുവന്‍ അപേക്ഷകര്‍ക്കും കടാശ്വാസ കമീഷന്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഗ്രാമീണമേഖലയിലെ നൂതന കാര്‍ഷിക പ്രവൃത്തികള്‍ക്ക് ആരംഭിച്ച കര്‍ഷകസേവാ കേന്ദ്രവും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. കുടിശ്ശികയായ സ്വര്‍ണ ഉരുപ്പടികള്‍ നിയമാനുസൃതമായാണ് ലേലം ചെയ്യുന്നത്. ബാങ്കില്‍ ലഭിക്കാനുള്ള വായ്പാ തുക ഈടാക്കാനുള്ള നടപടിയും ആരംഭിച്ചതായി പ്രസിഡന്‍റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.