മാനന്തവാടി: വേനല്‍ച്ചൂടില്‍ ചുട്ടുപൊള്ളി നാട്ടുകാര്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ മാനന്തവാടി നഗരത്തില്‍ ജലവിഭവ വകുപ്പിന്‍െറ വക ജലധാര. തലശ്ശേരി റോഡ് ബൈപാസ് ജങ്ഷനിലും ചൂട്ടക്കടവ് റോഡില്‍ രണ്ടിടങ്ങളിലുമാണ് പൈപ്പ് പൊട്ടി വെള്ളമൊഴുകുന്നത്. തലശ്ശേരി റോഡില്‍ ഞായറാഴ്ച പകല്‍ പൈപ്പ് പൊട്ടിയെങ്കിലും രാത്രിയോടെ നന്നാക്കി. തിങ്കളാഴ്ച വൈകുന്നേരം ഇതേ സ്ഥലത്ത് വീണ്ടും പൈപ്പ് പൊട്ടുകയായിരുന്നു. ഇവിടെ പൈപ്പ് പൊട്ടിയതോടെ എരുമത്തെരുവ്, അമ്പുകുത്തി പ്രദേശങ്ങളില്‍ കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. പൊട്ടിയ ഭാഗം കണ്ടുപിടിക്കാനായില്ളെന്നാണ് ജലവിഭവ വകുപ്പുകാരുടെ വിശദീകരണം. മഴക്കാലത്ത് യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് വേനല്‍ക്കാലത്ത് വെള്ളത്തിന്‍െറ സമ്മര്‍ദംകൊണ്ട് പൈപ്പ് പൊട്ടാന്‍ കാരണം. ജലവിതരണം മുടങ്ങിയതോടെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍പോലും വെള്ളം കിട്ടാതെ ആളുകള്‍ നെട്ടോട്ടമോടുകയാണ്. അതേസമയം, വേനല്‍ കടുത്തതോടെ മാനന്തവാടിയുടെ വിവിധ ഭാഗങ്ങളില്‍ ജലവിതരണം തടസ്സപ്പെടുന്നത് പതിവായിരിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ജലവിഭവ വകുപ്പ് മാനന്തവാടി എന്‍ജിനീയറുടെ ഓഫിസ് ഉപരോധിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഒരു ദിവസത്തിനകം ജലവിതരണം പുനരാരംഭിക്കുമെന്ന ഉറപ്പില്‍ സമരം അവസാനിപ്പിച്ചു. നേതാക്കളായ കെ.എം. ഫ്രാന്‍സിസ്, എ.കെ. റൈഷാദ്, പി.എന്‍. സുനീഷ്, നിര്‍മല വിജയന്‍, മുഹമ്മദ് ഷാഫി, അബ്ദുസലാം എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.