മാനന്തവാടി: വള്ളിയൂര്‍ക്കാവ് റോഡിലെ ബീവറേജില്‍നിന്ന് അളവില്‍ കൂടുതല്‍ മദ്യം കൊടുക്കുന്നത് ചോദ്യംചെയ്ത സമരക്കാരെ ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത മാനന്തവാടി എസ്.ഐക്കെതിരെ നടപടി വേണമെന്ന് കേരള ആദിവാസി ഫോറം നേതാക്കളായ മാക്ക പയ്യമ്പള്ളി, ചിന്നു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഗുണ്ടകള്‍ ആക്രമിക്കുന്നത് പൊലീസ് നോക്കിനില്‍ക്കുകയായിരുന്നു. സമാധാനപരമായി സമരം ചെയ്തവര്‍ക്കെതിരെ കേസെടുക്കുകയും അക്രമം നടത്തിയവരെ വെറുതെവിടുകയും ചെയ്യുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചത്. സമരം ചെയ്യുന്നവരെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നാണ് ഭീഷണി. ഈ തെരഞ്ഞെടുപ്പില്‍ ആദിവാസികള്‍ വോട്ട് ബഹിഷ്കരിക്കും. ആദിവാസി സ്ത്രീകളെ മര്‍ദിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സാംസ്കാരിക നായകര്‍ മുഖ്യമന്ത്രിക്ക് അടിയന്തര സന്ദേശം അയച്ചതായി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഡോ. ജേക്കബ് വടക്കഞ്ചേരി പറഞ്ഞു. ഈ സമരത്തിന് കേരള സമൂഹത്തിന്‍െറ പൂര്‍ണ പിന്തുണ ഉണ്ടാകണം. സാംസ്കാരിക നായകരായ സുഗതകുമാരി, ഡോ. എം.ജി.എസ്. നാരായണന്‍, കല്‍പറ്റ നാരായണന്‍, ഡോ.എം.പി. മത്തായി, പി.എ. പൗരന്‍ എന്നിവര്‍ വരുംദിവസങ്ങളില്‍ സമരപ്പന്തല്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. റഷീദ് പടയന്‍, മുജീബ് റഹ്മാന്‍ അഞ്ചുകുന്ന് എന്നിവരും പങ്കെടുത്തു. മാനന്തവാടി: വള്ളിയൂര്‍ക്കാവ് റോഡിലെ ബീവറേജസിനെതിരെ സമരം നടത്തുന്ന ആദിവാസി സ്ത്രീകളെ ഭീഷണിപ്പെടുത്തിയ മാനന്തവാടി പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം യൂത്ത്ലീഗ് ആവശ്യപ്പെട്ടു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ടൗണില്‍ പ്രകടനം നടത്തി. അഡ്വ. റഷീദ് പടയന്‍, ഹുസൈന്‍ കുഴിനിലം, അര്‍ഷദ്, ഷബീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ആദിവാസി സ്റ്റുഡന്‍സ് ഫോറത്തിന്‍െറ നേതൃത്വത്തില്‍ സമരപന്തല്‍ സന്ദര്‍ശിക്കുകയും കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. വിദ്യ പനമരം, ബിജു മുത്തങ്ങ, രാഹുല്‍ കാട്ടിക്കുളം എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.