ഗൂഡല്ലൂര്‍: രണ്ടുപേരെ കൊലപ്പെടുത്തിയ കൊലയാളി ആനയെ തിരിച്ചറിഞ്ഞതോടെ മെഡിക്കല്‍ സംഘം മയക്കുവെടി വെച്ചു. തിങ്കളാഴ്ച വൈകീട്ട് 4.50 ഓടെയാണ് വെടിവെച്ചത്. ആനയുടെ ഇടതു തുടയിലാണ് വെടിയേറ്റത്. ചേരമ്പാടി ടാന്‍ടീ നമ്പര്‍ നാല് ഡിവിഷനിലാണ് ആനയെ കണ്ടത്്. തിങ്കളാഴ്ച രാത്രിതന്നെ ആനയെ മുതുമല കടുവാ സങ്കേതത്തിലേക്ക് കൊണ്ടുപോവാനാണ് നീക്കം. ആനയെ വനപാലകരുടെ വാഹനത്തിലേക്ക് കയറ്റാനുള്ള ഊര്‍ജിത ശ്രമം തിങ്കളാഴ്ച രാത്രിയും തുടര്‍ന്നു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വഴിയുണ്ടാക്കിയാണ് ആനയെ റോഡിലത്തെിച്ചത്. മയക്കത്തിലായ ആനക്കു ബോധം തെളിയുന്നതിനുമുമ്പ് ലക്ഷ്യത്തിലേക്കത്തെിക്കേണ്ടതുണ്ട്. നാലു കുങ്കിയാനകളാണ് സഹായത്തിനുള്ളത്. വനംവകുപ്പ് ഉന്നതാധികാരികളായ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്റര്‍ അന്‍വറുദ്ദീന്‍, ജില്ലാ കലക്ടര്‍ ഡോ. പി. ശങ്കര്‍, മുതുമല കടുവാസങ്കേത ഡയറക്ടര്‍ ശ്രീവാസ് ആര്‍ റെഡ്ഡി, പൊലീസ് സൂപ്രണ്ട് മുരളീരംഭ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.