സുല്‍ത്താന്‍ ബത്തേരി: അംഗീകാരവും അധ്യാപക നിയമനവും ആവശ്യപ്പെട്ട് ബീനാച്ചി ഗവ. ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം എട്ടുദിവസം പിന്നിട്ടു. ഗാന്ധിജയന്തി ദിനത്തില്‍ വീട്ടമ്മമാരടക്കം പ്രദേശവാസികള്‍ ഒന്നടങ്കം പങ്കെടുക്കുന്ന കൂട്ടസത്യഗ്രഹം നടക്കും. ഒക്ടോബര്‍ അഞ്ചിന് വിദ്യാര്‍ഥികളുടെ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കും. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റുമായ ടി.പി. രാമകൃഷ്ണന്‍ ചൊവ്വാഴ്ച നടന്ന സമരം ഉദ്ഘാടനം ചെയ്തു. സമരസമിതി കണ്‍വീനര്‍ പി. എ. കോയസ്സന്‍കുട്ടി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്‍റ് സി.കെ. സഹദേവന്‍, കോഓഡിനേഷന്‍ കമ്മിറ്റി ജില്ലാ ചെയര്‍മാന്‍ എസ്. കൃഷ്ണകുമാര്‍, ഇല്ലത്ത് കബീര്‍, സജീര്‍, അബ്ദുല്‍ സലാം, വേണു, സജിനി, പ്രമീള, വിനീത, പ്രസീത, ടി.എം. ബഷീര്‍, നാസര്‍, മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. സമരത്തിന് പിന്തുണയേകി പ്രകടനം നടത്തിയ സി.പി.എം പിന്നീട് ദേശീയപാത ഉപരോധിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആര്‍. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സെപ്റ്റംബര്‍ 30നുള്ളില്‍ പ്രശ്നപരിഹാരം ഉറപ്പുനല്‍കിയ വിദ്യാഭ്യാസ മന്ത്രിയും ജില്ലാ കലക്ടറും വാക്കുപാലിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. 2013ല്‍ ആരംഭിച്ച ബീനാച്ചി ഗവ. ഹൈസ്കൂളിലെ പ്രഥമ ബാച്ച് ഈ അധ്യയനവര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ എഴുതാനിരിക്കെ, എന്തുവിലകൊടുത്തും 100 ശതമാനം വിജയം ഉറപ്പുവരുത്തുമെന്ന് പി.ടി.എ ഭാരവാഹികള്‍ പറഞ്ഞു. അധ്യാപകനിയമനവും അംഗീകാരവും ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന അവകാശസമരത്തെ പിന്തുണക്കും. പ്രതിഫലം മുടങ്ങിയിട്ടും പി.ടി.എ നിയമിച്ച താല്‍ക്കാലിക അധ്യാപകര്‍ ഈ സ്കൂളിലെ വിദ്യാര്‍ഥികളുടെ വിജയം ഉറപ്പുവരുത്താന്‍ കഠിനപരിശ്രമത്തിലാണ്. ഓരോ ക്ളാസിലെ വിദ്യാര്‍ഥികളെ വീതമാണ് ഓരോ ദിവസവും സമരത്തിന് അനുവദിക്കുന്നത്. അന്ന് നഷ്ടപ്പെടുന്ന ക്ളാസുകള്‍ പരിഹരിക്കാനും സംവിധാനമുണ്ടാക്കിയിട്ടുണ്ട്. സര്‍ക്കാറിന്‍െറ നിരുത്തരവാദപരമായ നിലപാട് അംഗീകരിക്കില്ളെന്നും അധികൃതര്‍ ഉറപ്പുപാലിച്ച് ബുധനാഴ്ച പ്രശ്നപരിഹാരമുണ്ടാവാത്തപക്ഷം പ്രദേശവാസികളെക്കൂടി അണിനിരത്തി സമരം കൂടുതല്‍ ശക്തമാക്കുമെന്നും പി.ടി.എ പ്രസിഡന്‍റ് സി.കെ. സഹദേവന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.