സമഗ്ര കുടിവെള്ള പദ്ധതി കാലതാമസമില്ലാതെ പൂര്‍ത്തിയാക്കും –മന്ത്രി ജോസഫ്

കല്‍പറ്റ: ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുന്നതിന് സമഗ്ര കുടിവെള്ള പദ്ധതികള്‍ കാലതാമസമില്ലാതെ പൂര്‍ത്തിയാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു. പടിഞ്ഞാറത്തറയില്‍ സമഗ്ര കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവിയില്‍ മുതല്‍ക്കൂട്ടാവുന്നവിധം ദീര്‍ഘ വീക്ഷണമുള്ള പദ്ധതികളാണ് ജല വിഭവ വകുപ്പ് ഏറ്റെടുക്കുന്നത്. ജില്ലയില്‍ ഈയടുത്ത് പൂര്‍ത്തിയാക്കിയ കാരാപ്പുഴയും കോട്ടത്തറ വെങ്ങപ്പള്ളി തരിയോട് പൊഴുതന പടിഞ്ഞാറത്തറ പഞ്ചായത്തുകളില്‍ ജലമത്തെിക്കുന്നതിനായി 2018നകം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന സമഗ്ര കുടിവെള്ള പദ്ധതിയും വയനാടിന് മുതല്‍ക്കൂട്ടാവും. വയനാട്ടിലെ ജലസ്രോതസ്സുകള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്ന പദ്ധതികളാണ് അനിവാര്യം. ബാണാസുര സാഗര്‍ പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കനുള്ള നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. എം.വി. ശ്രേയാംസ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.ഐ. ഷാനവാസ് എം.പി മുഖ്യാതിഥിയായിരുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് എന്‍.കെ. റഷീദ് മുഖ്യപ്രഭാഷണം നടത്തി. കെ. മുഹമ്മദ് സാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കല്‍പറ്റ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. അനില്‍കുമാര്‍, പഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ.ബി. നസീമ, സി.ടി. ചാക്കോ, കോട്ടത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം. ഹുസൈന്‍, ജില്ലാപഞ്ചായത്തംഗം എ.പി. ശ്രീകുമാര്‍, കെ.കെ. ഹംസ, റസാഖ് കല്‍പറ്റ, എം.എ. ജോസഫ്, കെ.ജെ. ദേവസ്യ, പി.കെ. അബ്ദുറഹിമാന്‍, പി. മനോഹരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ സ്വാഗതവും സി.ജെ. ജെയ്സണ്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.