ഗൂഡല്ലൂര്‍: മുതുമല കടുവാ സങ്കേതത്തിനകത്തു ഉണ്ണിച്ചെടികള്‍ വ്യാപകമായത് വന്യമൃഗങ്ങള്‍ക്ക് തീറ്റകുറയാന്‍ കാരണമായി. ഇതോടെ തീറ്റതേടി ആന,കാട്ടുപോത്ത്, മാന്‍ ഉള്‍പ്പെടെയുള്ളവ ബെണ്ണ വനമേഖലയിലേക്ക് പോകാന്‍ തുടങ്ങി. ഇതുകാരണം റോഡരികില്‍ മേയുന്ന മാന്‍കൂട്ടം, കാട്ടുപോത്ത്, ആന എന്നിവയുടെ സാന്നിധ്യം കുറയുന്നു. അപൂര്‍വമായാണ് കാട്ടുപോത്തുകളെയും മറ്റും കാണുന്നത്. ഇപ്പോള്‍ അപൂര്‍വമായിട്ടാണ് ഇവ മായാര്‍ ആറ്റിലേക്ക് വെള്ളം കുടിക്കാന്‍ വരുന്നത്. കരടി, കടമാന്‍, കടുവ എന്നിവ കൂടുതല്‍ കാണുന്നത് മസിനഗുഡി-മായാര്‍ വനപാതയിലാണ്. ഇവിടെ വാഹനങ്ങള്‍ നിര്‍ത്തി പുറത്തിറങ്ങുന്നത് അപകടകരമാണെന്നാണ് വനംവകുപ്പിന്‍െറ നിര്‍ദേശം. മായാര്‍ ഭാഗത്ത് കന്നുകാലികളെ വളര്‍ത്തുന്നുണ്ട്. ഇവയെ ഇരയാക്കാനാണ് കടുവ, പുലി എന്നിവ ഈ ഭാഗത്ത് കൂടുന്നതെന്ന് ടൂറിസ്റ്റ് ഗൈഡുകള്‍ ചൂണ്ടിക്കാട്ടുന്നു. പ്രധാന വനഭാഗത്ത് ഉണ്ണിച്ചെടികളാണ് കൂടുതല്‍ തഴച്ചുവളരുന്നത്. ഇതു ഒഴിവാക്കാന്‍ വനപാലകരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാവണമെന്ന് മ്യഗസംരക്ഷണ വാദികള്‍ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.