ഹാരിസണ്‍ തോട്ടത്തിലെ മറുനാടന്‍ തൊഴിലാളികളെ തിരിച്ചയക്കുന്നു

വൈത്തിരി: ഹാരിസണ്‍ മലയാളം പ്ളാന്‍േറഷന്‍ തോട്ടത്തില്‍ ജോലിചെയ്തിരുന്ന ഇതരസംസ്ഥാന തൊഴിലാളികളെ കമ്പനി അധികൃതര്‍ തിരിച്ചയക്കുന്നു. പൊഴുതന പഞ്ചായത്തിലെ ഹാരിസണ്‍ മലയാളം പ്ളാന്‍േഷന്‍െറ അച്ചൂര്‍, പെരിങ്കോട ഡിവിഷനുകളില്‍ ജോലിചെയ്തിരുന്ന 23ഓളം തൊഴിലാളികളാണ് തിരിച്ച് നാട്ടിലേക്ക് പോവാനൊരുങ്ങുന്നത്. ഹാരിസണ്‍ മലയാളം പ്ളാന്‍േറഷന്‍െറ അച്ചൂര്‍ ഡിവിഷനില്‍ തേയില ഫാക്ടറിയിലും തോട്ടത്തിലും ദിവസവേതനാടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഝാര്‍ഖണ്ഡ്, ചത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍നിന്ന് ഇവരെ ജോലിക്കായി കമ്പനി എത്തിച്ചത്. ഇതരസംസ്ഥാനക്കാര്‍ക്ക് ജോലി നല്‍കുന്ന കമ്പനി നടപടിയില്‍ പ്രതിഷേധിച്ച് യൂനിയനുകള്‍ രംഗത്തത്തെിയതോടെ കഴിഞ്ഞ രണ്ടാഴ്ചക്കാലത്തോളം ഇവര്‍ക്ക് മാനേജ്മെന്‍റ് ജോലി നല്‍കിയിരുന്നില്ല. തൊഴിലും കൂലിയും ഇല്ലാതെ പട്ടിണിയിലായതോടെ ശനിയാഴ്ചയോടെ ഭൂരിഭാഗം തൊഴിലാളികളും തിരിച്ചുപോയി. നാട്ടിലേക്ക് തിരിച്ചുപോവുമ്പോള്‍ വണ്ടിക്കൂലി മാത്രമാണ് കൈയിലുള്ളതെന്ന് ഝാര്‍ഖണ്ഡ് സ്വദേശി ആല്‍ബില്‍ പറഞ്ഞു. ആറുമാസത്തോളം അച്ചൂരില്‍ കമ്പനിയുടെ ഡിസ്പെന്‍സറി കെട്ടിടത്തിലെ രണ്ടുമുറികളിലായി 23ഓളം പേരെയാണ് കമ്പനി പാര്‍പ്പിച്ചിരുന്നത്. റൂമില്‍ പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യമോ കുടിവെള്ളമോ ഇവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നില്ല. വൈകീട്ട് ആറുമുതല്‍ രാവിലെ ആറുവരെ ഫാക്ടറിയിലെ പല ജോലികളും ചെയ്തവരായിരുന്നു ഇവര്‍. വേണ്ടത്ര വേതനമോ ചികിത്സാസൗകര്യങ്ങളോ ലഭ്യമാക്കിയിരുന്നില്ല. അസൗകര്യങ്ങളെക്കുറിച്ച് പരാതിപ്പെടാത്തതിനാല്‍ തൊഴിലുടമകള്‍ ഇവരുടെ കാര്യത്തില്‍ യാതൊരു ശ്രദ്ധയും കാണിക്കാറില്ളെന്ന ആക്ഷേപം വ്യാപകമാണ്. കുറച്ച് വേതനം മാത്രം പറ്റുന്ന ഇവരെ സംഘടിപ്പിക്കാനോ ആവശ്യങ്ങള്‍ നേടിക്കൊടുക്കാനോ തൊഴിലാളി സംഘടനകള്‍പോലും രംഗത്ത് വരുന്നുമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.