കല്‍പറ്റ: തെരുവുനായ്ക്കളെ ഏറ്റെടുക്കാന്‍ സന്നദ്ധമാണെന്ന പ്രഖ്യാപനവുമായി സംഘടന രംഗത്ത്. തദ്ദേശസ്ഥാപനങ്ങള്‍ സഹകരിക്കുകയാണെങ്കില്‍ ജില്ലയിലെ മുഴുവന്‍ തെരുവുനായ്ക്കളെയും തങ്ങള്‍ പരിപാലിക്കാമെന്ന വാഗ്ദാനവുമായി ‘സ്ട്രേ ഡോഗ്സ് ഫ്രീ മൂവ്മെന്‍റ് വയനാട്’ എന്ന സംഘടനയാണ് രംഗത്തുവന്നത്. വൈത്തിരി നിവാസികളായ യു. കൃഷ്ണന്‍കുട്ടി കണ്‍വീനറും ജൂണ്‍ റൊസാരിയോ ജോയന്‍റ് കണ്‍വീനറുമായാണ് സംഘടന രൂപവത്കരിച്ചത്. ആര്‍ക്കെങ്കിലും തെരുവുനായുടെ കടിയേറ്റാല്‍ തെളിവുസഹിതം തങ്ങളെ സമീപിക്കുന്നപക്ഷം ചികിത്സക്കുള്ള പണം നല്‍കും. ആവശ്യമെങ്കില്‍ തുടര്‍ചികിത്സക്കുള്ള പണവും നല്‍കാന്‍ ഒരുക്കമാണ്. തെരുവുനായ എവിടെയെങ്കിലും ആക്രമണം നടത്തിയെന്നുപറഞ്ഞ് നാട്ടിലെ നായ്ക്കളെ ഒന്നടങ്കം കൊല്ലാനുള്ള സര്‍ക്കാര്‍നീക്കത്തോട് യോജിക്കാനാവില്ളെന്ന് ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. വൈത്തിരിയില്‍ തന്‍െറ സ്വന്തംസ്ഥലത്ത് ഒരുക്കിയ ഷെല്‍ട്ടറില്‍ പൂക്കോട് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ സഹകരണത്തോടെയാണ് തെരുവുനായ്ക്കള്‍ക്ക് സംരക്ഷണം നല്‍കുകയെന്ന് കൃഷ്ണന്‍കുട്ടി പറഞ്ഞു. തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്ന പക്ഷം ജില്ലയിലെ നായശല്യത്തിന് രണ്ടുമൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ണ പരിഹാരമാകും. വയനാട്ടിലെ 25 പഞ്ചായത്തുകളിലും ഇത്തരത്തില്‍ തെരുവുനായ്ക്കള്‍ക്ക് അഭയകേന്ദ്രം സ്ഥാപിക്കാന്‍ സംഘടന ഒരുക്കമാണ്. ഭാവിയില്‍ മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഭക്ഷണവും പ്രതിരോധ കുത്തിവെപ്പുകളുമടക്കം നല്‍കി സംരക്ഷിക്കുന്ന തെരുവുനായ്ക്കള്‍ക്ക് ഉപദ്രവകാരികളാകാതിരിക്കുന്നതിനുള്ള പരിശീലനവും നല്‍കും. വളര്‍ത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് സൗജന്യമായി പട്ടികളെ നല്‍കും. തെരുവുനായ്ക്കളെക്കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ വിവരമറിയിച്ചാല്‍ കൂട്ടായ്മയില്‍പെട്ടവര്‍ അവയെ പിടികൂടി ഷെല്‍ട്ടറില്‍ എത്തിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഫോണ്‍: 8156886835.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.