കല്‍പറ്റ: സംയുക്ത ട്രേഡ് യൂനിയന്‍െറ നേതൃത്വത്തില്‍ ജില്ലയില്‍ ഹാരിസണ്‍ മലയാളം കമ്പനിയുടെ നാലു തോട്ടങ്ങളിലും അനിശ്ചിതകാല പണിമുടക്ക് തുടരുന്നു. വയനാട്ടിലെ തോട്ടംതൊഴിലാളികളില്‍ ഏറിയപങ്കും ജോലി ചെയ്യുന്നത് എച്ച്.എം.എല്‍ തോട്ടങ്ങളിലാണ്. സി.ഐ.ടിയു ഒഴികെയുള്ള യൂനിയനുകളിലെ മുഴുവന്‍ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. 20 ശതമാനം ബോണസും 500 രൂപ ദിവസക്കൂലിയും എന്ന തൊഴിലാളികളുടെ ആവശ്യം മാനേജ്മെന്‍റ് നിരാകരിച്ചതോടെയാണ് സംയുക്ത ട്രേഡ് യൂനിയന്‍ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 25 മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ചുണ്ടേല്‍, സെന്‍റിനല്‍ റോക്ക്, അരപ്പറ്റ, അച്ചൂര്‍, തൊവരിമല തുടങ്ങിയ എസ്റ്റേറ്റ് ഓഫിസുകള്‍ക്ക് മുന്നില്‍ സംയുക്ത ട്രേഡ് യൂനിയന്‍െറ നേതൃത്വത്തില്‍ തൊഴിലാളികള്‍ ശനിയാഴ്ച ധര്‍ണ നടത്തി. രാവിലെ പതിവുപോലെ തോട്ടങ്ങളിലത്തെിയ തൊഴിലാളികള്‍ അവകാശസമര മുദ്രാവാക്യമുയര്‍ത്തി സംഗമിച്ച് എസ്റ്റേറ്റ് ഓഫിസുകളിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. മുഴുവന്‍ തൊഴിലാളികളും സമരത്തില്‍ അണിനിരന്നതായി ട്രേഡ് യൂനിയന്‍ നേതാക്കള്‍ അവകാശപ്പെട്ടു. എച്ച്.എം.എല്‍ കമ്പനിക്ക് വയനാട്ടില്‍ നാല് എസ്റ്റേറ്റുകളിലായി 16 ഡിവിഷനുകളാണുള്ളത്. ചൂരല്‍മല, പുത്തുമല, മുണ്ടക്കൈ, അട്ടമല, നെടുങ്കരണ, അരപ്പറ്റ എന്‍.സി, അരപ്പറ്റ ഫാക്ടറി ഡിവിഷന്‍, നെടുമ്പാല, കഡൂര്‍, തൊവരിമല, ചുണ്ടേല്‍, ആനപ്പാറ, അച്ചൂര്‍, പെരുങ്കോട, കല്ലൂര്‍, പാറക്കുന്ന് ഡിവിഷനുകളിലായി ആറായിരത്തോളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. 28ന് നേരത്തേ നിശ്ചയിച്ചതുപ്രകാരം സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ വീണ്ടും എസ്റ്റേറ്റ് ഓഫിസുകളിലേക്ക് തൊഴിലാളികള്‍ മാര്‍ച്ച് നടത്തും. സര്‍ക്കാറിനും പൊതുസമൂഹത്തിനും അവകാശപ്പെട്ട ഭൂമിയും തൊഴിലാളികളുടെ അധ്വാനശേഷിയും പരമാവധി ഉപയോഗപ്പെടുത്തി ലാഭംകൊയ്ത എച്ച്.എം.എല്‍ കമ്പനിക്ക് ഇനിയും ഈ നിലപാടില്‍ തുടരാനാവില്ളെന്നാണ് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നത്. തുച്ഛമായ കൂലിതന്നെ കൃത്യസമയത്ത് ലഭിക്കാതായതും താമസ, ചികിത്സാ സൗകര്യങ്ങളടക്കം നാമമാത്രമായതുമെല്ലാം തൊളിലാളികളുടെ പ്രതിഷേധം ശക്തിപ്പെടുത്തുകയായിരുന്നു. തോട്ടങ്ങള്‍ വന്‍ ലാഭത്തിലായിരുന്ന മുന്‍കാലങ്ങളില്‍പോലും കൂലിവര്‍ധനവും അര്‍ഹമായ ബോണസും അനുവദിച്ചില്ളെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. മൂന്നു വര്‍ഷം കൂടുമ്പോള്‍ പുതുക്കേണ്ട കൂലി കരാര്‍പോലും പുതുക്കാന്‍ കഴിയില്ളെന്ന നിലപാടിലാണ് പല വന്‍കിട കമ്പനികളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.