തോട്ടം തൊഴിലാളികളുടെ ബോണസ്-കൂലി വര്‍ധന: ലേബര്‍ ഓഫിസ് മാര്‍ച്ച് 22ന്

കല്‍പറ്റ: തോട്ടംതൊഴിലാളികളുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രക്ഷോഭം ആരംഭിക്കാന്‍ വയനാട് തോട്ടംതൊഴിലാളി യൂനിയന്‍ (എ.ഐ.ടി.യു.സി) പ്രവര്‍ത്തകയോഗം തീരുമാനിച്ചു. വിവിധ യൂനിയനുകളുമായി സഹകരിച്ച് നടത്തുന്ന സമരങ്ങള്‍ക്ക് പുറമെ സ്വന്തംനിലയിലും പ്രക്ഷോഭം തുടരും. സെപ്റ്റംബര്‍ 22ന് ജില്ലാ ലേബര്‍ ഓഫിസിലേക്ക് യൂനിയന്‍െറ നേതൃത്വത്തില്‍ തൊഴിലാളികള്‍ മാര്‍ച്ച് നടത്തും. എച്ച്.എം.എല്‍ അടക്കം വയനാട്ടിലെ വന്‍കിട തോട്ടങ്ങളിലെല്ലാം തൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസ് അനുവദിക്കണം. മിനിമം കൂലി 500 രൂപയാക്കണം. പാര്‍പ്പിട സൗകര്യം കുറ്റമറ്റ രീതിയിലാക്കുക, മാനേജ്മെന്‍റ് ചെലവില്‍ സൗജന്യ ചികിത്സ ഉറപ്പാക്കുക, മെഡിക്കല്‍ അഡൈ്വസറി ബോര്‍ഡ്, ഹൗസിങ് അഡൈ്വസറി സൊസൈറ്റി എന്നിവ പുന$സംഘടിപ്പിച്ച് താമസസൗകര്യത്തെക്കുറിച്ചും ചികിത്സാസൗകര്യത്തെക്കുറിച്ചും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുക, 21 കിലോ തേയില ചപ്പിന് ശേഷം വരുന്ന ഓരോ കിലോക്കും അഞ്ചു രൂപ വീതം ഓവര്‍ കിലോ റേറ്റ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്. പ്രസിഡന്‍റ് വിജയന്‍ ചെറുകര അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. മൂര്‍ത്തി, എ. ബാലചന്ദ്രന്‍, വി. യൂസഫ്, കെ. സുദേവന്‍, ശശി തലമല, അഷ്റഫ്, സ്വാമിനാഥന്‍ എന്നിവര്‍ സംസാരിച്ചു. സംയുക്ത ട്രേഡ് യൂനിയന്‍െറ നേതൃത്വത്തില്‍ നടത്തുന്ന സമരങ്ങള്‍ വിജയിപ്പിക്കാനും തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.