പുല്‍പള്ളി: എസ്.എന്‍.ഡി.പി യൂനിയന്‍െറ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് നിരപരാധിയായ തന്നെ പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്ന് കോണ്‍ഗ്രസ് വാര്‍ഡ് സെക്രട്ടറിയും സ്വകാര്യ സ്കൂള്‍ ജീവനക്കാരനുമായ മഞ്ഞിലാസ് എം.വി. ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ഏഴിന് വൈകുന്നേരമാണ് പുല്‍പള്ളി ടൗണില്‍ സി.പി.എം പൊതുയോഗസ്ഥലത്ത് സംഘര്‍ഷമുണ്ടായത്. ഈ സമയത്ത് ബത്തേരിയിലായിരുന്ന താന്‍ രാത്രി 11ന് പുല്‍പള്ളി ടൗണില്‍ ബസിറങ്ങി ബൈക്ക് ഏടുക്കാനായി വന്നപ്പോള്‍ ടൗണില്‍ വെച്ച് പൊലീസ് പിടികൂടി സ്റ്റേഷനില്‍ കൊണ്ടുപോയി പ്രതിയാക്കിയെന്ന് ബാബു പറയുന്നു. തന്‍െറ ഫോണ്‍ വാങ്ങി വെച്ചതിനാല്‍ ആരെയും വിവരം അറിയിക്കാനും കഴിഞ്ഞില്ല. ഉച്ചക്ക് രണ്ടിന് പുല്‍പള്ളിയില്‍നിന്ന് ബത്തേരിക്കുപോയ താന്‍ തിരിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിട്ടും ഫലമില്ലാതെവന്നു. പിറ്റേന്ന് കോടതിയില്‍ ഹാജരാക്കുകയും കോടതി റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. പൊലീസ് റെക്കോഡ് ചെയ്ത വിഡിയോയില്‍ താനില്ളെന്നും തന്നെ പ്രതിയാക്കണമെന്ന് കേസിലെ ഏതിര്‍കക്ഷികളായ സി.പി.എം ആവശ്യപ്പെട്ടിട്ടില്ളെന്നും ബാബു വ്യക്തമാക്കി. എന്നിട്ടും തന്നെ പ്രതിയാക്കി ജയിലിലടച്ചത് എന്തിനെന്ന് ഇനിയും വ്യക്തമല്ല. എട്ടിന് രാവിലെ ഉദ്യോഗസ്ഥര്‍ തയാറാക്കിയ കേസ് രേഖകള്‍ വായിക്കാന്‍ അനുവദിച്ചില്ല. നിര്‍ബന്ധമായി ഒപ്പിടുവിച്ചാണ് കോടതിയില്‍ കൊണ്ടുപോയത്. തന്നെ കള്ളക്കേസില്‍ കുടുക്കിയത് സംബന്ധിച്ച് നിഷ്പക്ഷ അന്വേഷണവും തുടര്‍ നടപടിയും വേണമെന്ന് ബാബു ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.