ഗൂഡല്ലൂര്‍: ഹൈകോടതി ഉത്തരവുപ്രകാരം പുതുക്കിപ്പണിത എല്ലമല പ്രൈമറി സ്കൂള്‍ ഗൂഡല്ലൂര്‍ എം.എല്‍.എ അഡ്വ. ദ്രാവിഡമണി ഉദ്ഘാടനം ചെയ്തു. ഓവാലി പഞ്ചായത്ത് ചെയര്‍പേഴ്സന്‍ ശ്രീദേവി പതാക ഉയര്‍ത്തി. എക്സിക്യൂട്ടിവ് ഓഫിസര്‍ വേണുഗോപാല്‍, എ.ഐ.എ.ഡി.എം.കെ ഗൂഡല്ലൂര്‍ താലൂക്ക് സെക്രട്ടറി എല്‍. പത്മനാഭന്‍, സി.പി.എം നീലഗിരി ജില്ലാ സെക്രട്ടറി ആര്‍.ഭദ്രി, എം.എ. സലാം (ഐ.യു.എം.എല്‍), എ.ഇ.ഒ ബാലമുരുകന്‍, പി.ടി.എ ഭാരവാഹികളും നാട്ടുപ്രമുഖരും അധ്യാപകരും വിദ്യാര്‍ഥികളും പങ്കെടുത്തു. സ്കൂള്‍ നിര്‍മാണത്തിന് സി.പി.എം രാജ്യസഭാ എം.പിരങ്കരാജന്‍ നല്‍കിയ 15ലക്ഷം രൂപയുടെ ചെക് ജില്ലാ സെക്രട്ടറി ഭദ്രി സ്കൂള്‍ ഭാരവാഹികള്‍ക്ക് ചടങ്ങില്‍ കൈമാറി. കെട്ടിടം ആധുനിക സൗകര്യത്തോടെ പുതുക്കിപ്പണിയാന്‍ 2014ല്‍ ഹൈകോടതി ഉത്തരവിട്ടിരുന്നു. കാലപ്പഴക്കംമൂലം കെട്ടിടം നിലംപൊത്താറായപ്പോള്‍ പുതുക്കിപ്പണിയണമെന്ന നാട്ടുകാരുടെ ആവശ്യം ജില്ലാ ഭരണകൂടവും വിദ്യാഭ്യാസവകുപ്പും പരിഗണിക്കാതെ വന്നപ്പോഴാണ് നാട്ടുകാര്‍ ചെന്നൈ ഹൈകോടതിയെ സമീപിച്ചത്. ഒന്നാംഘട്ട പണികള്‍ പൂര്‍ത്തിയായതിനാല്‍ കെട്ടിടം തുറന്നുകൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.