ജനുറം ബസുകള്‍ ലാഭത്തില്‍; കൂടുതല്‍ ബസുകള്‍ എത്തുന്നു

സുല്‍ത്താന്‍ ബത്തേരി: എ.സി, നോണ്‍ എ.സി വിഭാഗങ്ങളിലായി 19 ജനുറം ബസുകള്‍ കൂടി വയനാട്ടിലത്തെുന്നു. കല്‍പറ്റ ഡിപ്പോയില്‍ അഞ്ച് എ.സി ബസുകളും മാനന്തവാടി, ബത്തേരി ഡിപ്പോകളില്‍ ഏഴ് നോണ്‍ എ.സി ബസുകള്‍ വീതവുമാണ് അനുവദിച്ചിട്ടുള്ളത്്. നിലവിലുള്ള ജനുറം സര്‍വിസുകള്‍ക്ക് പുറമെയാണിത്. ബത്തേരിയിലും മാനന്തവാടിയിലും രണ്ട് ബസുകള്‍ വീതമാണ് വെള്ളിയാഴ്ച സര്‍വിസ് ആരംഭിച്ചത്്. പെര്‍മിറ്റ് ലഭിക്കുന്നമുറക്ക് മറ്റു സര്‍വിസുകളും ഓടിത്തുടങ്ങും. തുടക്കത്തില്‍ ജില്ലക്കുള്ളിലെ എ.സി ബസുകള്‍ നഷ്ടത്തിലായിരുന്നു. കോഴിക്കോട്ടേക്ക് സര്‍വിസ് നീട്ടിയതോടെ ലാഭത്തിലായി. ഗുരുവായൂര്‍, കണ്ണൂര്‍, കോഴിക്കോട് റൂട്ടുകളിലാണ് കല്‍പറ്റയില്‍ നിന്നുള്ള പുതിയ ബസുകള്‍ എ.സി സര്‍വിസുകള്‍ അനുവദിച്ചിട്ടുള്ളത്. നെടുമ്പാശ്ശേരി സര്‍വിസും ഉടന്‍ ആരംഭിക്കും. മാനന്തവാടിയില്‍ പുതുതായത്തെിയ രണ്ട് ജനുറം നോണ്‍ എ.സി ബസുകളും കല്‍പറ്റ റൂട്ടിലാണ് സര്‍വിസ് നടത്തുക. പുല്‍പള്ളി-ബത്തേരി-കല്‍പറ്റ, ബത്തേരി-മേപ്പാടി-ലക്കിടി റൂട്ടുകളിലാണ് ബത്തേരിയില്‍ നിന്നുള്ള സര്‍വിസുകള്‍ ആരംഭിച്ചിട്ടുള്ളത്. പുതിയ അഞ്ച് ജനുറം ബസുകള്‍കൂടി വരുന്നതോടെ ബത്തേരി-നടവയല്‍-മാനന്തവാടി ചെയിന്‍ സര്‍വിസ് യാഥാര്‍ഥ്യമാവും. ലോ ഫ്ളോര്‍ എ.സി ജനുറം സര്‍വിസുകള്‍ തുടക്കത്തില്‍ കൗതുകമുണര്‍ത്തിയെന്നതിനപ്പുറം ജില്ലക്കുള്ളില്‍ നഷ്ടത്തിലായിരുന്നു. എന്നാല്‍, കോഴിക്കോട്, കണ്ണൂര്‍ ദീര്‍ഘദൂര സര്‍വിസുകളാക്കി മാറ്റിയതോടെ വീണ്ടും ലാഭത്തിലായി. ഇതിനിടയില്‍ ജില്ലയില്‍ ആരംഭിച്ച നോണ്‍ എ.സി ജനുറം സര്‍വിസുകള്‍ വന്‍ ലാഭത്തിലാണ്. എ.സി സര്‍വിസുകളിലെ ഇരട്ടിയിലുമധികം വരുന്ന ടിക്കറ്റ് നിരക്കിനെ പേടിച്ച് ഓടിമാറുന്ന യാത്രക്കാരെ നിരക്ക് പറഞ്ഞ് ബോധ്യപ്പെടുത്തിയാണ് വിളിച്ചുകയറ്റുന്നത്. ഓര്‍ഡിനറി നിരക്കിലാണ് ഇവയിലെ യാത്ര. മിനിമം നിരക്ക് എട്ടുരൂപയെന്ന് ബസിന്‍െറ പുറത്ത് മുന്‍വശത്തും ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. പുല്‍പള്ളി-ബത്തേരി-കല്‍പറ്റ നോണ്‍ എ.സി സര്‍വിസിന്‍െറ ഉദ്ഘാടനം ബത്തേരി ഡിപ്പോയില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു. കെ.എസ്.ആര്‍.ടി.സി ബത്തേരി ഡിപ്പോയുടെ സമഗ്രവികസനത്തിന് മാസ്റ്റര്‍ പ്ളാന്‍ തയാറാക്കി ജില്ലാ ഡിപ്പോ പദവി നിലനിര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. 6.36 ഏക്കര്‍ സ്ഥലസൗകര്യം ബത്തേരി ഡിപ്പോയിലുണ്ട്. ഇതുപയോഗപ്പെടുത്തി ടൂറിസ്റ്റുകളുടെ താമസസൗകര്യത്തിന് ഹട്ടുകള്‍ നിര്‍മിക്കും. കര്‍ണാടക, തമിഴ്നാട്, അതിര്‍ത്തികളോട് ചേര്‍ന്നുകിടക്കുന്ന ഡിപ്പോയെന്ന നിലയില്‍ അന്തര്‍ സംസ്ഥാന ഡിപ്പോയായി ഉയര്‍ത്താന്‍ നടപടിയെടുക്കുമെന്നും എം.എല്‍.എ പറഞ്ഞു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എ.എസ്. വിജയ, പഞ്ചായത്ത് മെംബര്‍ കെ.വി. ശശി, എ.ടി.ഒ ഇ.കെ. ശിവശങ്കരന്‍ നായര്‍, ബാബു പഴുപ്പത്തൂര്‍, കെ.ജി. ബാബു, പുഷ്പരാജന്‍, പി.എസ്. റോണി, കെ.സി. മനോജ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.