സുല്‍ത്താന്‍ ബത്തേരി: ആര്‍.എം.എസ്.എ ഹൈസ്കൂളായി ഉയര്‍ത്തിയ ബീനാച്ചി ഗവ. സ്കൂളിലെ വിദ്യാര്‍ഥികള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന് പിന്തുണയേറുന്നു. മതിയായ അടിസ്ഥാനസൗകര്യം ഒരുക്കുക, അധ്യാപകര്‍ക്ക് ശമ്പളം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരം നാലാംദിവസത്തിലേക്ക് കടന്നു. അതേസമയം, ജില്ലയിലെ ആര്‍.എം.എസ്.എ ഹൈസ്കൂളുകളുടെ പ്രതിസന്ധി അവസാനിപ്പിച്ച് അധ്യാപക നിയമനത്തിനും അംഗീകാരത്തിനും നടപടിയാവശ്യപ്പെട്ട് ജില്ലാ കോഓഡിനേഷന്‍ കമ്മിറ്റി കലക്ടറേറ്റിന് മുന്നില്‍ നടത്താന്‍ നിശ്ചയിച്ച അനിശ്ചിതകാല നിരാഹാരസമരത്തിന്‍െറ കാര്യത്തില്‍ ഇന്ന് അന്തിമതീരുമാനമാവും. അധ്യാപകനിയമനവും അംഗീകാരവും മുടങ്ങിയ ബീനാച്ചി, പുളിഞ്ചാല്‍, തേറ്റമല, കുറുമ്പാല, റിപ്പണ്‍ സ്കൂളുകളില്‍ നിന്നും അഞ്ച് വിദ്യാര്‍ഥികളെയും അഞ്ച് രക്ഷിതാക്കളെയും വീതം അമ്പതുപേരുടെ റിലേ നിരാഹാര സത്യഗ്രഹമാണ് കോഓഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചിരുന്നത്. കലക്ടര്‍ കേശവേന്ദ്രകുമാറുമായുള്ള ചര്‍ച്ചയില്‍ സമരം സെപ്റ്റംബര്‍ 18 വരെ മാറ്റിവെക്കണമെന്ന അഭ്യര്‍ഥനമാനിച്ചാണ് സമരം നീട്ടിവെച്ചത്. ചര്‍ച്ചകള്‍ക്കായി കലക്ടര്‍ തിരുവനന്തപുരത്തത്തെിയതായും ഇന്ന് തിരിച്ച് വന്നാലുടന്‍ സമരത്തിന്‍െറ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയംഗവും മാനന്തവാടി മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ കോഓഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ കേളോത്ത് അബ്ദുല്ല പറഞ്ഞു. വിദ്യാര്‍ഥികളുടെ ഭാവി പന്താടുന്ന വിധത്തില്‍ തികച്ചും നിരുത്തരവാദപരമായാണ് പ്രശ്നം കൈകാര്യം ചെയ്യപ്പെട്ടതെന്നും സമരത്തില്‍ രാഷ്ട്രീയമില്ളെന്നും അബ്ദുല്ല പറഞ്ഞു. ബീനാച്ചി സ്കൂളിലെ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അധ്യാപക-സന്നദ്ധ സംഘടനാ നേതാക്കള്‍ വ്യാഴാഴ്ച സമര പന്തലിലത്തെി. ജി.എസ്.ടി.യു സംസ്ഥാന സമിതിയംഗം പി.എസ്. ഗിരീഷ്കുമാര്‍, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി വേണു, മുന്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. വി. ലക്ഷ്മണന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ബീന വിജയന്‍, പി.എം. ജോയി എന്നിവരാണ് ഇന്നലെ സമരപന്തലിലത്തെി വിദ്യാര്‍ഥികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചത്. കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് കെ.ജെ. ദേവസ്യ, മുസ്ലിം ലീഗ് ചുള്ളിയോട് മണ്ഡലം സെക്രട്ടറി പി.പി. റഷീദ്, എല്‍.ഐ.സി യൂനിയന്‍ പ്രസിഡന്‍റ് കെ.എം. സെയ്ത് മുഹമ്മദ്, എന്‍.ജി.ഒ യൂനിയന്‍ ജില്ലാ ജോ. സെക്രട്ടറി പി.കെ. അനൂപ്, കുപ്പാടി ഗവ. ഹൈസ്കൂള്‍ പി.ടി.എ പ്രസിഡന്‍റ് റഷീദ്, വിവിധ സംഘടനാ പ്രതിനിധികളായ പി.കെ. രാമചന്ദ്രന്‍, കെ. ഉസ്മാന്‍, ടി.എസ്. ജോര്‍ജ്, ഹനീഫ ഫൈസി, പി. മത്തായി, ദിലീപ്കുമാര്‍, ബാലന്‍ മാസ്റ്റര്‍, നിധിന്‍ എന്നിവര്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ച് പിന്തുണയറിയിച്ചു. സമരസമിതി കണ്‍വീനര്‍ പി.എ. കോയസന്‍കുട്ടി, പി.ടി.എ പ്രസിഡന്‍റ് സി.കെ. സഹദേവന്‍, ജി.എം.എസ്.എ സമരസമിതി ജില്ലാ ചെയര്‍മാന്‍ കൃഷ്ണകുമാര്‍, ടി.എം. ബഷീര്‍, മോഹന്‍ദാസ്, നാസര്‍, പ്രമീള, വിനീത, സജിനി, പ്രജിത എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. വിദ്യാര്‍ഥി സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് എല്‍.ഐ.സി എംപ്ളോയീസ് യൂനിയന്‍െറ നേതൃത്വത്തില്‍ ബീനാച്ചിയില്‍ വ്യാഴാഴ്ച പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.