സമരം ഫലം കണ്ടു; കാപ്പിക്കളത്തുകാരുടെ നികുതി സ്വീകരിക്കാന്‍ തുടങ്ങി

മാനന്തവാടി: അധികൃതര്‍ കനിഞ്ഞിട്ടും വില്ളേജ് ഓഫിസര്‍ നികുതി സ്വീകരിക്കാതിരുന്ന പ്രശ്നത്തിന് പ്രക്ഷോഭത്തിലൂടെ ഫലം കണ്ടു. തവിഞ്ഞാല്‍ വില്ളേജില്‍ ഉള്‍പ്പെട്ട സര്‍വേ നമ്പര്‍ 96/10ല്‍പെട്ട കാപ്പിക്കളം പ്രദേശത്തെ 25 ഏക്കര്‍ ഭൂമി സംരക്ഷിത വനമാണ് എന്നുപറഞ്ഞാണ് നികുതി സ്വീകരിക്കാതിരുന്നത്. താലൂക്ക് വികസന സമിതി യോഗത്തിലടക്കം ചര്‍ച്ചയായ വിഷയത്തില്‍ സംയുക്ത സര്‍വേ നടത്തി വനഭൂമിയല്ളെന്ന് കണ്ടത്തെിയിരുന്നു. ഇതനുസരിച്ച് നികുതി സ്വീകരിക്കാന്‍ സബ് കലക്ടര്‍ ഉത്തരവിട്ടു. ഉത്തരവ് നടപ്പാക്കാന്‍ വില്ളേജ് അധികൃതര്‍ തയാറാകാതിരുന്നതോടെയാണ് ചൊവ്വാഴ്ച ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ജി. ബിജുവിന്‍െറ നേതൃത്വത്തില്‍ തവിഞ്ഞാല്‍ വില്ളേജ് ഓഫിസ് ഉപരോധിച്ചത്. തുടര്‍ന്ന് സ്ഥലത്തത്തെിയ റവന്യൂ ഉന്നത അധികാരിയുമായി നടത്തിയ ചര്‍ച്ചയില്‍ നികുതി സ്വീകരിക്കാന്‍ തീരുമാനിച്ചു. നികുതി ശീട്ട് കൊടുത്തതോടെയാണ് സമരം അവസാനിപ്പിച്ചത്. 43 കുടുംബങ്ങള്‍ക്കാണ് ഇതിന്‍െറ ഗുണം ലഭിക്കുക. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിസി ജോസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ അപ്പച്ചന്‍ കുറ്റിയോട്ടില്‍, തങ്കമ്മ യേശുദാസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.