പുല്‍പള്ളി: എസ്.എന്‍.ഡി.പി പ്രകടനത്തിന്‍െറ മറവില്‍ സി. പി.എം പൊതുയോഗത്തെ ആക്രമിക്കുകയും പ്രവര്‍ത്തകരെ മര്‍ദിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും എസ്.എന്‍.ഡി.പി ശാഖാ മന്ദിരം അടിച്ച് തകര്‍ത്ത സാമൂഹികദ്രോഹികളെ കണ്ടത്തെണമെന്നും ആവശ്യപ്പെട്ട് ശനിയാഴ്ച പുല്‍പള്ളി സി.ഐ ഓഫിസ് മാര്‍ച്ച് നടത്തുമെന്ന് സി. പി.എം പുല്‍പള്ളി ഏരിയാകമ്മിറ്റി അറിയിച്ചു. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന കുടിയേറ്റ മേഖലയില്‍ സാമൂദായിക സൗഹാര്‍ദം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആര്‍.എസ്.എസ് നടത്തുന്നത്. സെപ്റ്റംബര്‍ ഏഴിന് സി.പി.എം സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായിരുന്നു പുല്‍പള്ളിയിലെ പൊതുയോഗം. എസ്.എന്‍.ഡി.പി പ്രകടനത്തില്‍ നുഴഞ്ഞുകയറിയ ആര്‍.എസ്.എസുകാര്‍ യാതൊരു പ്രകോപനവുമില്ലാതെ പൊതുയോഗം അലങ്കോലപ്പെടുത്തുകയും പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തു. പൊലീസിന്‍െറ സാന്നിധ്യത്തിലാണ് അക്രമങ്ങള്‍ അരങ്ങേറിയത്. സംഭവങ്ങള്‍ മുഴുവന്‍ പൊലീസ് വിഡിയോയില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്. പ്രതികളെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ഉണ്ടായിട്ടും പൊലീസ് നിഷ്ക്രിയത്വം പാലിക്കുന്നത് ദുരൂഹമാണ്. തൊട്ടടുത്ത ദിവസം തന്നെയാണ് അമരക്കുനി എസ്.എന്‍.ഡി.പി ശാഖാ മന്ദിരം തകര്‍ക്കാന്‍ ശ്രമിച്ചത്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെന്ന് അറിയില്ളെങ്കിലും സംഭവത്തിനുപിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്. സ്ഥലം സന്ദര്‍ശിച്ച ജില്ലാ പൊലീസ് മേധാവി, മാനന്തവാടി ഡി വൈ.എസ്.പി എന്നിവര്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ദിവസങ്ങള്‍ ഇത്രയായിട്ടും അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. യോഗത്തില്‍ ടി. ആര്‍. രവി അധ്യക്ഷത വഹിച്ചു. സി. ഭാസ്കരന്‍, പി. എസ്. ജനാര്‍ദനന്‍, ടി.ബി. സുരേഷ്, എം.എസ്. സുരേഷ് ബാബു, രുഗ്മിണി സുബ്രഹ്മണ്യന്‍, ഇ.എ. ശങ്കരന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.