പനങ്കണ്ടിയിലെ തൈക്വാന്‍ഡോ അഭ്യാസികള്‍ പുറത്തിറങ്ങി

പനങ്കണ്ടി: പനങ്കണ്ടി ഹയര്‍ സെക്കന്‍ഡറിയിലെ തൈക്വാന്‍ഡോ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിനികളുടെ പാസിങ് ഒൗട്ട് പരേഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.കെ. റഷീദ് ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിവരുന്ന ‘കരുത്ത്’ പദ്ധതിയിലാണ് കുട്ടികള്‍ അഭ്യാസമുറകള്‍ പരിശീലിച്ചത്. വയനാട്ടില്‍ ഈ പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാലയമാണിത്. 50 പെണ്‍കുട്ടികളാണ് 41 ദിവസത്തെ വിദഗ്ധ പരിശീലനം നേടിയത്. ഫെബ്രുവരി മുതല്‍ ജില്ലാ തൈക്വാന്‍ഡോ അസോസിയേഷന്‍െറ നേതൃത്വത്തില്‍ മിഥുന്‍, മിനീഷ് എന്നിവരാണ് പരിശീലിപ്പിച്ചത്. ഉദ്ഘാടന ചടങ്ങില്‍ മുട്ടില്‍ പഞ്ചായത്ത് അംഗം കെ. അച്യുതന്‍ അധ്യക്ഷത വഹിച്ചു. ബെല്‍റ്റ് വിതരണ ഉദ്ഘാടനം തൈക്വാന്‍ഡോ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഷാജി പോള്‍ നിര്‍വഹിച്ചു. മുന്‍ പി.ടി.എ പ്രസിഡന്‍റ് കെ.എം. ഏലിയാസിനെ ആദരിച്ചു. ഫുട്ബാള്‍ മത്സര ജേതാക്കളെ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് സലിം കടവന്‍ ആദരിച്ചു. പിണങ്ങോട് ഡബ്ള്യൂ.ഒ.എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ താജ് മന്‍സൂര്‍ സന്ദേശം നല്‍കി. ജില്ലാ കോഓഡിനേറ്റര്‍ സി.ഇ. ഫിലിപ്പ്, പ്രിന്‍സിപ്പല്‍ പി. ശിവപ്രസാദ്, പഞ്ചായത്ത് അംഗം എം.പി. നജീബ്, ടി.ജെ. സജീവന്‍, സജീഷ് കുമാര്‍, സി. ജബ്ബാര്‍, പി. ബിജി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.