മേപ്പാടി: മുണ്ടക്കൈ, പുഞ്ചിരിമട്ടം, അട്ടമല പ്രദേശങ്ങളില്‍ കാട്ടാനക്കൂട്ടം നാശം വിതക്കുന്നു. കൃഷികള്‍ നശിപ്പിക്കുന്നതിനു പുറമെ വീടുകള്‍ക്കുനേരെയും ആക്രമണം നടത്തുകയാണ് കാട്ടാനക്കൂട്ടം. ഇത് ജനങ്ങളെ കൂടുതല്‍ ഭീതിയിലാഴ്ത്തുകയാണ്. മുണ്ടക്കൈ 15 പാടിയിലെ ആദിവാസി വൃദ്ധയും വിധവയുമായ മാധവിയുടെ വീട് കഴിഞ്ഞദിവസം രാത്രി അടിച്ചുതകര്‍ത്തു. ഗ്രാമപഞ്ചായത്ത് ധനസഹായത്തോടെ നിര്‍മിച്ച വീടാണ് ഏതാണ്ട് പൂര്‍ണമായും ഇടിച്ചുനിരത്തിയത്. ഭിത്തികള്‍, വീട്ടുപകരണങ്ങള്‍, വസ്ത്രം, പാത്രങ്ങള്‍, കട്ടില്‍ അടക്കം എല്ലാം ആനക്കൂട്ടം തകര്‍ത്തു. രോഗിയായ മാധവി, ചേച്ചിയുടെ മകളോടൊപ്പമാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. സംഭവദിവസം അവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോയിരുന്നു. വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. പുഞ്ചിരിമട്ടത്ത് പലേടത്തും കൃഷികള്‍ നശിപ്പിച്ചിട്ടുണ്ട്. ആനക്കൂട്ടം നാട്ടിലിറങ്ങുന്നത് പ്രതിരോധിക്കാന്‍ നടപടി വേണമെന്നും മാധവിയുടെ വീട് പുനര്‍നിര്‍മിക്കാന്‍ ധനസഹായം നല്‍കണമെന്നുമുള്ള ആവശ്യമുയര്‍ന്നിട്ടുണ്ട്. പ്രശ്നത്തെ വനംവകുപ്പ് ഗൗരവമായി കാണുന്നില്ളെന്ന ആക്ഷേപവും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.