കല്‍പറ്റ: ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് 70 അക്ഷരദീപങ്ങളുടെ നിറവില്‍ ജന്മദിനാശംസകള്‍ നേര്‍ന്ന് ജില്ലയിലെ ഗ്രന്ഥശാലകള്‍ നടത്തിയ ജനകീയകൂട്ടായ്മ ശ്രദ്ധേയമായി. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സാഹിത്യ-സാംസ്കാരിക-സാമൂഹിക പ്രവര്‍ത്തകള്‍ തുടങ്ങിയവര്‍ ജില്ലയിലെ 190 ഗ്രന്ഥശാലകളില്‍ അക്ഷരദീപം തെളിയിച്ചു. ഗ്രന്ഥശാലാസംഘം എഴുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഗ്രന്ഥശാലാദിനത്തില്‍ രാവിലെ ഗ്രന്ഥശാലകള്‍ക്ക് മുമ്പില്‍ പതാക ഉയര്‍ത്തിയതോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമായി. കോട്ടത്തറ പൊതുജന ഗ്രന്ഥാലയത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം. ബാലഗോപാലനും, പാപ്ളശ്ശേരി നായനാര്‍ സ്മാരക ഗ്രന്ഥാലയത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് ടി.ബി. സുരേഷും അക്ഷരദീപം തെളിയിച്ചു. വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. ബാബുരാജ് കല്‍പറ്റ ശക്തി ഗ്രന്ഥശാലയിലും പ്രസിഡന്‍റ് കെ.എന്‍. ഗോപിനാഥന്‍ തരിയോട് ജനശക്തി ഗ്രന്ഥാലയത്തിലും അക്ഷരദീപം തെളിയിച്ചു. വയനാട് ജില്ലാ ലൈബ്രറിയില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോ. സെക്രട്ടറി എ.കെ. രാജേഷ്, ജില്ലാ ലൈബ്രറി വികസനസമിതി ചെയര്‍മാന്‍ പി.പി. ഗോപാലകൃഷ്ണന്‍, ജില്ലാ ലൈബ്രറി ഓഫിസര്‍ പി. മുസ്തഫ, ലൈബ്രേറിയന്‍ സുമേഷ് എന്നിവര്‍ ചേര്‍ന്ന് അക്ഷരദീപം തെളിയിച്ചു. സാഹിത്യകാരന്‍ ബാലന്‍വേങ്ങര പതാക ഉയര്‍ത്തി. ബത്തേരി പബ്ളിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ബത്തേരി സ്വതന്ത്ര മൈതാനിയില്‍ അക്ഷരദീപം തെളിയിച്ചു. മുണ്ടേരി സൃഷ്ടി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ മുണ്ടേരിയില്‍ നടത്തിയ സാംസ്കാരിക സായാഹ്നം മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. പിണങ്ങോട് ദയ ഗ്രന്ഥശാലയില്‍ സാംസ്കാരിക സദസ്സും ചലച്ചിത്ര പ്രദര്‍ശനവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.