കോട്ടത്തറയില്‍ ആഴ്ചച്ചന്ത 26 മുതല്‍

കോട്ടത്തറ: സര്‍വിസ് സഹകരണ ബാങ്കിന്‍െറ കീഴില്‍ രൂപവത്കരിച്ച കോട്ടത്തറ ഫാര്‍മേഴ്സ് ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ എല്ലാ ശനിയാഴ്ചകളിലും രാവിലെ 10 മുതല്‍ വെണ്ണിയോട് ആഴ്ചച്ചന്ത നടത്തുന്നു. ചന്തയില്‍ കൃഷിക്കാര്‍, കുടുംബശ്രീ യൂനിറ്റുകള്‍ തുടങ്ങിയവര്‍ക്ക് അവരുടെ വിവിധ ഉല്‍പന്നങ്ങള്‍, പച്ചക്കറികള്‍ എന്നിവ വില്‍ക്കാം. എല്ലാ സൗകര്യങ്ങളും ബാങ്കും ഫാര്‍മേഴ്സ് ക്ളബും ഒരുക്കും. ആദ്യ ആഴ്ചച്ചന്ത ഈമാസം 26ന് ആരംഭിക്കും. വര്‍ഷം മുഴുവന്‍ ജൈവ പച്ചക്കറി ഉല്‍പാദിപ്പിച്ച് വിപണനം നടത്തുന്നതിന്‍െറ ഭാഗമായി കൃഷിക്കാര്‍, കുടുംബശ്രീ, ജെ.എല്‍.ജി ഗ്രൂപ്പുകള്‍ എന്നിവര്‍ക്ക് നബാര്‍ഡ്, വയനാട് ജില്ലാ സഹകരണ മങ്ക് പാക്സ് ഡെവലപ്മെന്‍റ് സെല്‍, ബ്രഹ്മഗിരി ഡെവലപ്മെന്‍റ് സൊസൈറ്റി, ഹോപ്കോ, കൃഷിവകുപ്പ് എന്നിവയുടെ സഹകരണത്തോടെ വീട്ടുവളപ്പില്‍ പച്ചക്കറികൃഷി, മഴമറ കൃഷി, പോളിഹൗസ് തുടങ്ങിയവക്ക് ധനസഹായം നല്‍കും. ഒക്ടോബര്‍ ആദ്യവാരം തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്ക് സൗജന്യമായി പച്ചക്കറിത്തൈകള്‍, വിത്തുകള്‍, ജൈവവളം എന്നിവ നല്‍കും. താല്‍പര്യമുള്ളവര്‍ കോട്ടത്തറ സര്‍വിസ് സഹകരണ ബാങ്കിന്‍െറ ഹെഡ് ഓഫിസ്, വെണ്ണിയോട് ബ്രാഞ്ച് എന്നിവിടങ്ങളില്‍ ഫോണ്‍നമ്പര്‍ സഹിതം അപേക്ഷ നല്‍കണം. ഫാര്‍മേഴ്സ് ക്ളബിന്‍െറ യോഗത്തില്‍ ചീഫ് വളന്‍റിയര്‍ സി. മഹേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.