ഗൂഡല്ലൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കാതെ റോഡ് ഉപരോധിച്ചവരെ പൊലീസ് അറസ്റ്റ്ചെയ്ത നടപടിയില്‍ പ്രതിഷേധം വ്യാപകം. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഓവാലി കെല്ലി സ്വദേശി വെങ്കിടാചലത്തിന്‍െറ മൃതദേഹമാണ് കൊണ്ടുപോകാന്‍ അനുവദിക്കാതെ നാട്ടുകാര്‍ തടഞ്ഞുവെച്ചത്. പ്രദേശത്ത് ഒരാഴ്ചക്കിടെ രണ്ടുപേരെയാണ് ആന കൊലപ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ വന്യമൃഗഭീഷണിക്കെതിരെ ശക്തമായ നിലപാടെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സ്ത്രീകളടക്കമുള്ളവരുടെ പ്രതിഷേധം. ഉപരോധം തുടര്‍ന്ന ഇവരെ പൊലീസ് ലാത്തിവീശി അകറ്റിയാണ് മൃതദേഹം ഗൂഡല്ലൂര്‍ ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഒരു സ്ത്രീക്കും കുട്ടിക്കും സാരമായ പരിക്കുണ്ട്. സംഭവത്തില്‍ എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, വന്യമൃഗ ആക്രമണമുണ്ടാകുമ്പോള്‍ സംഭവസ്ഥലത്ത് ഉടന്‍ പൊലീസത്തെി ശക്തമായ കാവലേര്‍പ്പെടുത്തുന്നത് പതിവായിരിക്കുകയാണ്. തങ്ങള്‍ പ്രതിഷേധം നടത്തുന്നതൊഴിവാക്കാനാണ് പൊലീസിന്‍െറ ഇത്തരം നടപടികളെന്ന് ജനങ്ങള്‍ ആരോപിച്ചു. ആനകള്‍ക്കുനേരെ മനുഷ്യര്‍ തീപ്പന്തമെറിഞ്ഞും മറ്റും ഉപദ്രവിക്കുന്നതുകൊണ്ടാണ് അവ ആക്രമിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, ഭീഷണിയുയര്‍ത്തുന്ന ആനയെ നിരീക്ഷിക്കാനോ മറ്റു നടപടികളെടുക്കാനോ വനപാലകര്‍ തയാറാവാത്തതുകൊണ്ടാണ് തങ്ങള്‍ സ്വരക്ഷക്കായി ഇത്തരത്തിലുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ തേടുന്നതെന്ന് നാട്ടുകാര്‍ പ്രതികരിച്ചു. വന്യമൃഗങ്ങളെ പ്രതിരോധിക്കാന്‍ ശക്തമായ നടപടികള്‍ വനംവകുപ്പിന്‍െറ ഭാഗത്തുനിന്നുണ്ടാവണമെന്നാണ് ഇവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.