വെള്ളമുണ്ട: മഴയുടെ തുടക്കത്തില്‍ ഇടിഞ്ഞുതാണ റോഡിന്‍െറ പാര്‍ശ്വം കെട്ടാന്‍ നടപടിയില്ലാത്തത് ഗതാഗത തടസ്സത്തിനിടയാക്കുന്നു. മാനന്തവാടി-നിരവില്‍പുഴ റോഡില്‍ തരുവണ പുലിക്കാടിന് സമീപമുള്ള ഭാഗങ്ങളിലാണ് റോഡരിക് വ്യാപകമായി ഇടിഞ്ഞമര്‍ന്നത്. മഴയുടെ തുടക്കത്തില്‍ ഇടിഞ്ഞ റോഡില്‍ അന്ന് ടാര്‍ വീപ്പ വെച്ച് പോയതല്ലാതെ മാസങ്ങള്‍ കഴിഞ്ഞിട്ടും റോഡരിക് കെട്ടാനുള്ള നടപടികളൊന്നും അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ളെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ട് ഭാഗത്തും വീടുകളോട് ചേര്‍ന്നാണ് റോഡ് ഇടിഞ്ഞുതാഴ്ന്നത്. പത്തടിയിലധികം ഇടിഞ്ഞമര്‍ന്ന ഭാഗം വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കൂടുതല്‍ ഇടിയുന്നതും അപകടഭീഷണിയുയര്‍ത്തുന്നു. റോഡടക്കം ഇടിഞ്ഞ ഭാഗത്ത് ടാര്‍ വീപ്പ വെച്ച് അടച്ചതിനാല്‍ ഒരു ഭാഗത്തുകൂടി മാത്രമാണ് വാഹനങ്ങള്‍ക്ക് കടന്നുപോകാനാവുന്നത്. ഇത് ഗതാഗത തടസ്സത്തിനും ഇടയാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.