ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറ ഓണാഘോഷം തുടങ്ങി

കല്‍പറ്റ: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറ ആഭിമുഖ്യത്തിലുള്ള ഓണം വാരാഘോഷ പരിപാടികള്‍ക്ക് ജില്ലയില്‍ തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കലക്ടര്‍ കേശവേന്ദ്രകുമാര്‍ നിര്‍വഹിച്ചു. ഓണം വാരാഘോഷം ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് സി.ഡി.എസ് മുഖേന നടത്തിയ പൂക്കള മത്സരത്തില്‍ അഞ്ച് ടീമുകള്‍ പങ്കെടുത്തു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതം കാഷ് അവാര്‍ഡ് നല്‍കി. നഗരസഭാ ചെയര്‍മാന്‍ പി.പി. ആലി അധ്യക്ഷത വഹിച്ചു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഉപഡയറക്ടര്‍ അനിത കുമാരി, പ്ളാനിങ് ഓഫിസര്‍ ആര്‍. മണിലാല്‍, പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. അനുപമന്‍, അഡ്വ. ഐസക് എന്നിവര്‍ പങ്കെടുത്തു. 31വരെയാണ് വാരാഘോഷം. സംസ്ഥാന ടൂറിസം വകുപ്പില്‍നിന്ന് അഞ്ചു ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. ജില്ലയില്‍ വൈവിധ്യമായ പരിപാടികളാണ് നടത്തുന്നത്. ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം പിന്നാക്കം നില്‍ക്കുന്ന കോളനികളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് വിനിയോഗിക്കും. വിവിധ ട്രൈബല്‍ കോളനികള്‍ കേന്ദ്രീകരിച്ച് ഓണക്കിറ്റ് വിതരണം, ഓണസദ്യ എന്നിവ നടത്തും. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും ഓണത്തെക്കുറിച്ചുള്ള അറിവ് പകരുന്നതിനും ജില്ലയില്‍ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പൂക്കള മത്സരവും മറ്റു പരിപാടികളും സംഘടിപ്പിക്കും. ഓണം വാരാഘോഷ പരിപാടിയുടെ സമാപന സമ്മേളനം ആഗസ്റ്റ് 31ന് വൈകീട്ട് മൂന്നിന് കല്‍പറ്റയില്‍ നടക്കും. ഘോഷയാത്രയും വിവിധ കലാപരിപാടികളും നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.